CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 11 Minutes 15 Seconds Ago
Breaking Now

ഖുര്‍ആനെ രാഷ്ട്രീയകളിക്കുള്ള ആയുധമാക്കുകയാണ് ; താനും ഇപി ജയരാജനും തമ്മില്‍ ഭിന്നതയെന്ന വാര്‍ത്ത സങ്കല്‍പ്പലോകത്തെ കണ്ടെത്തലെന്നും കോടിയേരി ബാലകൃഷ്ണന്‍

വഖഫ് ബോര്‍ഡിന്റെ മന്ത്രിയെന്ന നിലയില്‍ യുഎഇ കോണ്‍സുലേറ്റിന്റെ റമദാന്‍കാല ആചാരത്തിന് അനുകൂലമായി പ്രവര്‍ത്തിച്ചതില്‍ എവിടെയാണ് ക്രിമിനല്‍ കുറ്റം

മന്ത്രി കെടി ജലീലിന് പൂര്‍ണ പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഖുര്‍ ആനെ രാഷ്ട്രീയകളിക്കുള്ള ആയുധമാക്കുകയാണെന്നും നടക്കുന്നത് ഖുര്‍ ആന്‍ അവഹേളനമാണെന്നും  ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി കുറ്റപ്പെടുത്തി. മത?ഗ്രന്ഥം സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. താനും ഇപി ജയരാജനും തമ്മില്‍ ഭിന്നതയെന്ന വാര്‍ത്ത സങ്കല്‍പ്പലോകത്തെ കണ്ടെത്തല്‍ എന്നും കോടിയേരി വിമര്‍ശിച്ചു.

വഖഫ് ബോര്‍ഡിന്റെ മന്ത്രിയെന്ന നിലയില്‍ യുഎഇ കോണ്‍സുലേറ്റിന്റെ റമദാന്‍കാല ആചാരത്തിന് അനുകൂലമായി പ്രവര്‍ത്തിച്ചതില്‍ എവിടെയാണ് ക്രിമിനല്‍ കുറ്റം. ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും ജലീലിനെതിരെ സ്വര്‍ണക്കടത്ത് ആക്ഷേപവുമായി പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇറങ്ങിയിരിക്കുന്നത് ഏറ്റവും നീചമായ പ്രവൃത്തിയാണ്. കോടാനുകോടി വിശ്വാസികളായ മുസ്ലിങ്ങള്‍ വിശുദ്ധഗ്രന്ഥമായി കാണുന്ന ഖുര്‍ആനോട് ആര്‍എസ്എസിനും ബിജെപിക്കുമുള്ള വിരോധം മറയില്ലാത്തതാണ്. എന്നാല്‍ ആര്‍എസ്എസിനെപ്പോലെ ഒരു അലര്‍ജി മുസ്ലിംലീഗിനും കോണ്‍ഗ്രസിനും എന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു.

ഖുര്‍ആനെ അപഹസിക്കുന്ന പ്രക്ഷോഭത്തെ എല്‍ഡിഎഫ് എതിര്‍ക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാന്‍ പാടില്ല എന്നതുകൊണ്ടാണ്.  ഖുര്‍ആനോടും ബൈബിളിനോടും ഭഗവത് ഗീതയോടും കമ്യൂണിസ്റ്റുകാര്‍ക്ക് ഒരേ സമീപനമാണെന്നും അദ്ദേഹം വ്യക്തമാക്കി. താനും ഇപി ജയരാജനും തമ്മില്‍ ഭിന്നതയെന്ന വാര്‍ത്ത സങ്കല്‍പ്പലോകത്തെ കണ്ടെത്തല്‍ എന്നും കോടിയേരി വിമര്‍ശിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാനാണ് ബിനീഷ് ശ്രമിക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെങ്കില്‍ മകന് ഏത് ശിക്ഷയും കിട്ടട്ടെയന്നും ദേശാഭിമാനിയിലെ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.