CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 47 Minutes 1 Seconds Ago
Breaking Now

എന്‍ഐഎ കേരളത്തില്‍ നിന്ന് പിടികൂടിയ മൂന്ന് അല്‍ഖ്വയ്ദ തീവ്രവാദികളെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും

ഇവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനത്തിന് ആസൂത്രണം നടത്തിയെന്നാണ് എന്‍ഐഎ വ്യക്തമാക്കിയത്.

അല്‍ഖാഇദ ബന്ധം ആരോപിച്ച് എന്‍ഐഎ കേരളത്തില്‍ നിന്ന് പിടികൂടിയ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെയും ഇന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. പെരുമ്പാവൂര്‍, കളമശ്ശേരി മേഖലകളില്‍ നിന്ന് ഇന്നലെ പിടികൂടിയ മുര്‍ഷിദാബാദ് സ്വദേശി മുര്‍ഷിദ് ഹസ്സന്‍, പെരുമ്പാവൂരില്‍ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ് , മുസറഫ് ഹുസൈന്‍ എന്നിവരെയാണ് ഡല്‍ഹി കോടതിയില്‍ ഹാജരാക്കുക. ഇവരെ കൊണ്ടുപോകുന്നതിനായി കോടതി ഇന്നലെ ട്രാന്‍സിസ്റ്റ് വാറണ്ട് അനുവദിച്ചിരുന്നു. പിടിയിലായ മൂവരും അല്‍ഖാഇദ ബന്ധമുള്ളവരാണെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.

ഇന്ന് നാല് മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ്, കേരളത്തില്‍ നിന്ന് പിടിയിലായ മൂവരെയും ഡല്‍ഹിയിലേക്ക് കൊണ്ടുപോവുക. എന്‍ഐഎ കോടതി ജഡ്ജ് അവധിയായതിനാല്‍ എസിജെഎം കോടതിയിലാണ് ട്രാന്‍സിസ്റ്റ് വാറണ്ട് അനുവദിച്ചത്.

ഇയക്യബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍, മുര്‍ഷിദ് ഹസന്‍ തുടങ്ങിയവരെ ഇന്നലെ വെളുപ്പിനാണ് എന്‍ഐഎ സംഘം പിടികൂടിയത്. പശ്ചിമ ബംഗാളില്‍ നിന്ന് പിടിയിലായ മറ്റ് ആറ് പേരെയും നാളെ ഡല്‍ഹിയിലെത്തിക്കും. ഇവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനത്തിന് ആസൂത്രണം നടത്തിയെന്നാണ് എന്‍ഐഎ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് പ്രതികളെ വിശദമായി ചോദ്യം ചെയ്യും. ഇവര്‍ക്ക് രാജ്യത്തിന് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.

പിടിയിലായവരില്‍ നിന്നും ഡിജിറ്റല്‍ ഉപകരണങ്ങള്‍, രേഖകള്‍, മൂര്‍ച്ചയുള്ള ആയുധങ്ങള്‍, രാജ്യത്ത് നിര്‍മ്മിച്ച തോക്കുകള്‍, പ്രാദേശികമായി നിര്‍മ്മിച്ച ബോഡി കവചം, സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍, സാഹിത്യങ്ങള്‍ എന്നിവ പിടിച്ചെടുത്തതായി എന്‍ഐഎ വാര്‍ത്ത കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.