CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 8 Minutes 55 Seconds Ago
Breaking Now

ബെനഫിറ്റുകളും, പബ്ലിക് സെക്ടര്‍ പേയ്‌മെന്റും മരവിപ്പിക്കാന്‍ ഒരുങ്ങി ചാന്‍സലര്‍; കൊവിഡ് നഷ്ടം നികത്താന്‍ ഋഷി സുനാക് 18-ാമത്തെ അടവ് പ്രയോഗിക്കും; പൊതുമേഖലാ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധന നടപ്പാക്കില്ല?

എന്‍എച്ച്എസ് ജീവനക്കാര്‍ ഒഴികെയുള്ളവര്‍ക്ക് പേ ഫ്രീസ് പ്രതീക്ഷിക്കാം

കൊറോണാവൈറസ് മഹാമാരി മൂലം ഏറ്റവും കൂടുതല്‍ സമ്മര്‍ദം നേരിടുന്നത് ചാന്‍സലര്‍ ഋഷി സുനാകാണ്. ഒരു ഭാഗത്ത് സര്‍ക്കാരിന്റെ സഹായങ്ങള്‍ നല്‍കുമ്പോള്‍ മറുവശത്ത് സംഭവിക്കുന്ന വരുമാന കുറവ് നികത്താനുള്ള പരിശ്രമങ്ങളും സുനാകിന് നിര്‍വ്വഹിക്കേണ്ടി വരുന്നു. ഇതിന്റെ ഭാഗമായി ബെനഫിറ്റുകളും, പബ്ലിക് സെക്ടര്‍ പേയ്‌മെന്റും മരവിപ്പിക്കാന്‍ ഒരുങ്ങുകയാണ് ചാന്‍സലര്‍. മഹാമാരി മൂലം ചെലവുകള്‍ കൈവിട്ട് പോകുന്നത് ഒഴിവാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. 

പ്രതിസന്ധിയുടെ ഫലം മൂലം നാല് മില്ല്യണിലേറെയായി തൊഴിലില്ലായ്മ ഉയരുമെന്നാണ് കണക്കുകൂട്ടല്‍. ഈ ഘട്ടത്തില്‍ ട്രഷറിയുടെ ബാലന്‍സ് ഷീറ്റില്‍ സംഭവിക്കുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് സഹമന്ത്രിമാരെ ചാന്‍സലര്‍ ധരിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക സഹായ പാക്കേജുകള്‍ക്കായി ചെലവഴിച്ച ബില്ല്യണ്‍ കണക്കിന് പൗണ്ട് തിരിച്ചുപിടിക്കാനാണ് ശ്രമം. 

ഇതിന്റെ ഭാഗമായി പണപ്പെരുപ്പത്തിന് ആനുപാതികമായി വെല്‍ഫെയര്‍ പേയ്‌മെന്റും, പബ്ലിക് സെക്ടര്‍ സാലറികളും ഉയര്‍ത്താനുള്ള നീക്കം നിര്‍ത്തിവെയ്ക്കാന്‍ സുനാക് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പെന്‍ഷനേഴ്‌സിന്റെ വരുമാനം സംരക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കിയെടുക്കാന്‍ ബോറിസ് ജോണ്‍സനുമായി ചാന്‍സലര്‍ സംസാരിക്കുന്നുണ്ട്. മഹാമാരിക്ക് ഇടയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളുടെ ബലത്തില്‍ സുനാക് പ്രധാനമന്ത്രിയെയും, മറ്റ് മന്ത്രിമാരെയും പിന്‍തള്ളി ജനപ്രിയതയില്‍ മുന്നിലെത്തിയിരുന്നു. 

സുനാകിന്റെ ശക്തി വളരുന്നതിലും, സ്വാതന്ത്ര്യത്തിലും ടോറി ബാക്‌ബെഞ്ചില്‍ നിന്ന് മുറുമുറുപ്പ് ഉയരുന്നുണ്ട്. ഡൗണിംഗ് സ്ട്രീറ്റിന്റെ പല നിലപാടുകള്‍ക്കും എതിരെ ട്രഷറി ശക്തമായി രംഗത്ത് വന്നതും പ്രശ്‌നത്തിന്റെ ആക്കം കൂട്ടി. 2021നകം ബ്രിട്ടനില്‍ എല്ലാവരെയും ടെസ്റ്റ് ചെയ്യാനുള്ള ബോറിസിന്റെ പദ്ധതി വിഡ്ഢിത്തമാണെന്ന് ട്രഷറി ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നു. കാര്യങ്ങള്‍ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സുനാക് പ്രതിജ്ഞാബദ്ധനായത് കൊണ്ട് തന്നെ എന്‍എച്ച്എസ് ജീവനക്കാര്‍ ഒഴികെയുള്ളവര്‍ക്ക് പേ ഫ്രീസ് പ്രതീക്ഷിക്കാം.  




കൂടുതല്‍വാര്‍ത്തകള്‍.