CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 14 Minutes 38 Seconds Ago
Breaking Now

കെയര്‍ ഹോം അന്തേവാസികളുടെ ടെസ്റ്റ് ഫലം ലഭിക്കാന്‍ 15 ദിവസം കാത്തിരിക്കണം; ശേഖരിക്കുന്ന സ്വാബുകള്‍ എടുക്കാന്‍ ആളെത്താതെ വരുന്നതോടെ വലിച്ചെറിയേണ്ടി വരുന്നു; ജീവനക്കാര്‍ ദുരിതത്തില്‍

കൊവിഡ് ടെസ്റ്റ് ഫലങ്ങള്‍ വേഗത്തില്‍ ലഭിച്ചെങ്കില്‍ മാത്രമാണ് കെയര്‍ ഹോമുകള്‍ക്ക് പകര്‍ച്ചവ്യാധിയെ പിടിച്ചുനിര്‍ത്താന്‍ സാധിക്കൂ

കൊറോണാവൈറസ് പോരാട്ടത്തില്‍ സ്വന്തം നിലയില്‍ പോരാടാന്‍ വിധിക്കപ്പെട്ട വിഭാഗമാണ് കെയര്‍ ഹോമുകള്‍. പലപ്പോഴും രോഗം ബാധിച്ചവരെ പോലും സ്വീകരിക്കാന്‍ കെയര്‍ ഹോമുകള്‍ നിര്‍ബന്ധിതമായി. ഇതിന് പുറമെ ടെസ്റ്റിംഗ് നടത്തുന്നതില്‍ ഏറ്റവും ഒടുവിലായാണ് ഇവര്‍ക്ക് സര്‍ക്കാര്‍ സ്ഥാനം നല്‍കിയത്. ഇപ്പോഴിതാ ടെസ്റ്റ് ഫലങ്ങള്‍ നല്‍കുന്നതിലും കെയര്‍ ഹോം വിവേചനം നേരിടുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 

കൊവിഡ് ടെസ്റ്റ് ഫലങ്ങള്‍ ലഭിക്കാന്‍ കെയര്‍ ഹോമുകള്‍ 15 ദിവസം വരെയെങ്കിലും കാത്തിരിക്കണമെന്നാണ് റിപ്പോര്‍ട്ട്. സിസ്റ്റം പരാജയപ്പെടുത്തുമ്പോള്‍ വീണ്ടും വൈറസ് പടര്‍ന്നുപിടിക്കുമെന്നാണ് കെയര്‍ ഹോം മാനേജര്‍മാരുടെ ആശങ്ക. വൈറസ് പൊട്ടിത്തെറിയുടെ വക്കിലേക്ക് നീങ്ങുകയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി തന്നെ പറയുമ്പോള്‍ കൂടുതല്‍ ത്വരിതമായ സേവനം വേണമെന്ന് കെയര്‍ ബോസുകള്‍ ഡെയ്‌ലി മെയിലിനോട് പറഞ്ഞു. 

393 ഹോമുകള്‍ നടത്തുന്ന 19 പ്രൊവൈഡര്‍മാരാണ് വിവരങ്ങള്‍ പങ്കുവെച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് ഇടയില്‍ കാല്‍ശതമാനം ജീവനക്കാരോ, അന്തേവാസികളോ പോസിറ്റീവായി കണ്ടെത്തിയിട്ടുണ്ട്, എന്നാല്‍ ഭൂരിഭാഗം കേസുകളിലും ഫലങ്ങള്‍ ലഭിക്കാന്‍ ഏറെ വൈകി. കൃത്യസമയത്ത് കൊറിയര്‍ എത്താതെ വരുന്നത് മൂലം ടെസ്റ്റിനായുള്ള സ്വാബുകള്‍ ഉപേക്ഷിക്കേണ്ടി വരുന്നതായി ഒന്‍പത് പ്രൊവൈഡര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയില്‍ 250 സ്വാബുകളാണ് വലിച്ചെറിയേണ്ടി വന്നത്. 

കൊവിഡ് ടെസ്റ്റ് ഫലങ്ങള്‍ വേഗത്തില്‍ ലഭിച്ചെങ്കില്‍ മാത്രമാണ് കെയര്‍ ഹോമുകള്‍ക്ക് പകര്‍ച്ചവ്യാധിയെ പിടിച്ചുനിര്‍ത്താന്‍ സാധിക്കൂ. 15 ദിവസമെങ്കിലും എടുത്താണ് നിലവില്‍ ഫലം ലഭിക്കുന്നത്. ചില ഘട്ടങ്ങളില്‍ ലാബില്‍ നിന്ന് യാതൊരു മറുപടിയും ഇല്ലാതെ പോകാറുണ്ട്. 24 മണിക്കൂറില്‍ ഫലം നല്‍കുമെന്നാണ് പറയപ്പെടുന്നതെങ്കിലും സമ്മര്‍ദമേറിയത് മൂലം ഇത് നടക്കാതെ പോകുന്നതാണ് വാസ്തവം. 




കൂടുതല്‍വാര്‍ത്തകള്‍.