CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 49 Minutes 49 Seconds Ago
Breaking Now

ഇന്ത്യയുടെ കൊവിഡ്-19 പോരാട്ടം ഇനി വേറെ ലെവല്‍; ടെസ്റ്റിംഗ് പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഡിറ്റക്ടീവ് ഫെലൂഡ രംഗത്ത്

ജനസംഖ്യയില്‍ വൈറസ് വീണ്ടും പടരുമ്പോള്‍ ഈ ടെസ്റ്റും അപര്യാപ്തമായി മാറുന്നത് ഒഴിവാക്കാന്‍ ഫെലൂഡ സഹായിക്കും

ഫെലൂഡ, വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത്ത് റേയുടെ ആരാധകര്‍ ഒരുപക്ഷെ ഈ പേര് തിരിച്ചറിഞ്ഞേക്കും. റേയുടെ കഥകളിലും, ഏതാനും ചലച്ചിത്രങ്ങളിലും എത്തിയ ഡിറ്റക്ടീവ് കഥാപാത്രം. ഇൗ ഡിറ്റക്ടീവും കൊവിഡ് 19 പോരാട്ടവും തമ്മില്‍ എന്താണ് ബന്ധം? ഇന്ത്യയില്‍ വികസിപ്പിച്ച പുതിയ കൊവിഡ് ഡയഗനോസ്റ്റിക് ടെസ്റ്റിനാണ് സാങ്കല്‍പ്പിക ഡിറ്റക്ടീവായ ഫെലൂഡയുടെ പേര് നല്‍കിയിരിക്കുന്നത്. 

ഗുരുതരമായ സമയത്ത് കൂടെ കടന്നുപോകുന്ന ഇന്ത്യക്ക് ഫെലൂഡ ഡിറ്റക്ടീവിന്റെ സേവനം അതീവ പ്രാധാന്യമുള്ളതാണ്. ഇന്ത്യയുടെ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ അംഗീകരിച്ച പുതിയ കൊവിഡ് 19 ടെസ്റ്റ് രാജ്യത്തെ ടെസ്റ്റിംഗ് ശേഷിയെ പരീക്ഷിക്കുന്ന ഘട്ടത്തിലാണ് രംഗത്തെത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ കൊറോണ ഹോട്ട്‌സ്‌പോട്ടായി ഇന്ത്യ മാറുമ്പോള്‍ അതിവേഗ ടെസ്റ്റിംഗ് ലഭ്യമാക്കാന്‍ ഫെലൂഡ വഴിയൊരുക്കും. 

വിപണിയില്‍ ലഭ്യമായിട്ടുള്ള പ്രഗ്നന്‍സി ടെസ്റ്റ് കിറ്റുകള്‍ക്ക് സമാനമായ പേപ്പര്‍ സ്ട്രിപ് ഡയഗനോസ്റ്റിക് ടെസ്റ്റാണ് ഫെലൂഡ അഥവാ എഫ്എന്‍സിഎഎസ് 9 എഡിറ്റര്‍ ലിങ്ക്ഡ് യൂണിഫോം ഡിറ്റക്ഷന്‍ അസെ പ്രദാനം ചെയ്യുന്നത്. സിഎസ്‌ഐആര്‍ വികസിപ്പിച്ച കിറ്റുകള്‍ ടാറ്റ ഗ്രൂപ്പ് നിര്‍മ്മിക്കും. ഉമിനീരോ, രക്തമോ സാമ്പിളായി ഉപയോഗിച്ച് ടെസ്റ്റ് നടത്താം. ഇതില്‍ തന്നെ ഉമിനീരാണ് സാമ്പിള്‍ ശേഖരണം മുന്‍നിര്‍ത്തി വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നത്. 

വൈറസിന്റെ സാന്നിധ്യം നാല് മുതല്‍ എട്ട് മണിക്കൂറിനുള്ളില്‍ സ്ഥിരീകരിക്കാമെന്നത് ടെസ്റ്റിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയില്‍ 10 ലക്ഷം സാമ്പിളുകളാണ് ദിവസേന ടെസ്റ്റ് ചെയ്യുന്നത്. ജനസംഖ്യയില്‍ വൈറസ് വീണ്ടും പടരുമ്പോള്‍ ഈ ടെസ്റ്റും അപര്യാപ്തമായി മാറുന്നത് ഒഴിവാക്കാന്‍ ഫെലൂഡ സഹായിക്കും. വിശ്വാസയോഗ്യമല്ലാത്ത ആന്റിജെന്‍ ടെസ്റ്റിന് സമാനമായി വെറും 500 രൂപയ്ക്ക് ഈ ടെസ്റ്റ് നടത്താം. ആര്‍ടി-പിസിആര്‍ ടെസ്റ്റിന് തുല്യമായ കൃത്യതയുള്ള ഫലവും ലഭിക്കും.




കൂടുതല്‍വാര്‍ത്തകള്‍.