CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 28 Minutes 41 Seconds Ago
Breaking Now

യേശുക്രിസ്തുവിന്റെ പുനര്‍ജന്മം എന്നവകാശപ്പട്ടു ജീവിച്ച സൈബീരിയയിലെ കള്‍ട്ട് ലീഡറേ റഷ്യന്‍ പോലീസ് അകത്താക്കി

റഷ്യന്‍ നാഷണല്‍ഗാര്‍ഡ്, എഫ് എസ് ബി സെക്യൂരിറ്റി സര്‍വീസ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. നാലു ഹെലികോപ്റ്ററുകളിലായി ഡസന്‍ കണക്കിന് സൈനീകരാണ് ' ഓപ്പറേഷനില്‍' പങ്കെടുത്തത്.

യേശുക്രിസ്തുവിന്റെ പുനര്‍ജന്മമാണെന്ന് വിശ്വസിപ്പിച്ച് അനുയായികളെ കൂട്ടി ജീവിക്കുന്ന സൈബീരിയയിലെ ഒരു മുന്‍ പോലീസ് കോണ്‍സ്റ്റബിള്‍ അകത്തായി. മുന്‍ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ വിസാരിയോണ്‍ എന്നു വിളിക്കപ്പെടുന്ന സെര്‍ജി ടൊറോപോ അയാളുടെ ഉറ്റ അനുയായിയും റോക്ക് സംഗീതജ്ഞനുമായ വാഡിം റെഡ് കിന്‍ എന്നിവരെ പ്രത്യേക ഓപ്പറേഷനിലൂടെയാണ് റഷ്യന്‍ പോലീസ് പിടികൂടിയത്. ഹെലികോപ്റ്ററില്‍ കൊണ്ടുപോവുകയും ചെയ്തു. 59 കാരനായ ഈ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടിരുന്നത് 1990 ല്‍ താന്‍ യേശുക്രിസ്തുവിന്റെ പുനര്‍ജന്മമായി ജനിച്ചെന്നായിരുന്നു.

റഷ്യന്‍ നാഷണല്‍ഗാര്‍ഡ്, എഫ് എസ് ബി സെക്യൂരിറ്റി സര്‍വീസ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. നാലു ഹെലികോപ്റ്ററുകളിലായി ഡസന്‍ കണക്കിന് സൈനീകരാണ് ' ഓപ്പറേഷനില്‍' പങ്കെടുത്തത്. ജനവാസമില്ലാത്ത സ്ഥലത്തുള്ള സണ്‍ സിറ്റി എന്ന കോമ്പൗണ്ടിലേക്ക് ഇരച്ചുകയറിയായിരുന്നു ആള്‍ദൈവത്തെ അറസ്റ്റ് ചെയ്തത്.

മാനസികമായ അക്രമം അഴിച്ചുവിടുന്നുവെന്നും ശരീരത്തില്‍ ഗുരതരമായി പരിക്കേല്‍പ്പിച്ചെന്നുമുള്‍പ്പെടെ പരാതിയില്‍ അന്വേഷണം നടക്കുകയാണ്.

സൈബീരിയയിലെ ക്രാസ്‌നോയാഴ്‌സ്‌ക് മേഖലയിലാണ് കള്‍ട്ടിന്റെ ആസ്ഥാനം. അറസ്റ്റിന് ശേഷം ടൊറോപ്പിനേയും റെഡ്കിനിനേയും ഹെലികോപ്റ്ററില്‍ കയറ്റി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.

ഏകദേശം 5000 ത്തോളം അംഗങ്ങളാണ് ഈ കള്‍ട്ടില്‍ ഉള്ളത്. പകുതിയിലധികവും ആസ്ഥാനമായ സണ്‍സിറ്റി കോമ്പൗണ്ടില്‍ കുടിലുകളിലാണ് താമസം. ബാക്കിയുള്ളവര്‍ അടുത്ത ഗ്രാമത്തിലും.

അനുയായികള്‍ക്കിടയില്‍ വിസാരിയോണ്‍ എന്നറിയപ്പെടുന്ന ഇയാള്‍ക്ക് രണ്ടു ഭാര്യമാരും ആറു കുട്ടികളുമുണ്ടെന്നാണ് വിവരം. ആഡംബര ബംഗ്ലാവിലാണ് താമസം. ശൈത്യമേറിയ ഇവിടെ കുടിലുകളിലാണ് ഇദ്ദേഹത്തിന്റെ അനുയായികള്‍ താമസിക്കുന്നത്. ട്രാഫിക് കോണ്‍സ്റ്റബിളായിരിക്കേ പിരിച്ചുവിട്ട ശേഷമാണ് ഇയാള്‍ ' ആള്‍ദൈവമാറിയതെന്നും ' റിപ്പോര്‍ട്ടില്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.