തിരുവല്ലത്ത് പിഞ്ചുകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു. 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. തിരുവല്ലം പാച്ചല്ലൂരില്‍ ഇന്നലെ രാത്രിയാണ് ദാരുണ സംഭവം നടന്നത്.
പിതാവ് ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ നൂലുകെട്ട് ദിവസമായിരുന്നു കൊലപാതകം.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.