CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 7 Minutes 39 Seconds Ago
Breaking Now

ഇതാണ് യഥാര്‍ത്ഥ ഞാന്‍ ; സെല്‍ഫിയുമായി ബാബു ആന്റണി

താടിയും മുടിയും നീട്ടി പുതിയ ലുക്കില്‍ സെല്‍ഫി പങ്കുവെച്ച്   നടന്‍ ബാബു ആന്റണി. സോഷ്യല്‍ മീഡിയയിലാണ് താരം പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. 'സെല്‍ഫി ടൈം. ഇതാണ് യഥാര്‍ഥ ഞാന്‍.  എന്നാണ് ബാബു ആന്റണി ചിത്രത്തിന് കൊടുത്ത ക്യാപ്ഷന്‍.

അമേരിക്കയിലെ ഹൂസ്റ്റണില്‍ സ്ഥിര താമസമാക്കിയ താരം അടുത്തതായി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ എന്ന സിനിമയിലാണ് അഭിനയിക്കുക.

ബാബു ആന്റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കും 

നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയാണ് പവര്‍സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് സിനിമയുടെ ബാക്ക്‌ഡ്രോപ്പ്. മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍

 




കൂടുതല്‍വാര്‍ത്തകള്‍.