CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 15 Seconds Ago
Breaking Now

കുഞ്ഞിനെ കൊലപ്പെടുത്തി കല്ലുകെട്ടി താഴ്ത്താന്‍ ശ്രമം ; ആളെ കണ്ടതോടെ നദിയിലെറിഞ്ഞു ; എല്ലാം ആസൂത്രിതം

നദി കരയില്‍ ഉണ്ണികൃഷ്ണനെ കണ്ടെന്ന മൊഴി പോലീസിന് സഹായമായി.

നീണ്ട ആസൂത്രണങ്ങള്‍ക്കൊടുവിലാണ് കുട്ടിയെ ഉണ്ണികൃഷ്ണന്‍ കൊലപ്പെടുത്തിയതെന്ന് പോലീസ്. കുടുംബ പ്രശ്‌നമാണ് കുട്ടിയുടെ പേരിടല്‍ ചടങ്ങു ദിവസത്തെ കൊലയിലേക്ക് നയിച്ചത്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരിസരവാസിയുടെ മൊഴി നിര്‍ണ്ണായകമായി.

നദി കരയില്‍ ഉണ്ണികൃഷ്ണനെ കണ്ടെന്ന മൊഴി പോലീസിന് സഹായമായി. നദിയില്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ കല്ലുകെട്ടി നദിയില്‍ താഴ്ത്താനായിരുന്നു ഉണ്ണികൃഷ്ണന്റെ പദ്ധതി. രാജന്‍ സ്ഥലത്തെത്തിയതോടെ പദ്ധതിയുപേക്ഷിച്ച് നദിയിലേക്കു കുട്ടിയെ വലിച്ചെറിയുകയായിരുന്നു.

രാത്രി ഏഴു മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് ഭാര്യ പരാതി നല്‍കിയത്.ഭര്‍ത്താവിനെ ചോദ്യം ചെയ്തപ്പോള്‍ ഹൈവേയില്‍ ഉപേക്ഷിച്ചെന്നാണ് മൊഴി നല്‍കിയത്. കണ്ടെത്താനാകാതെ വന്നതോടെ പാലത്തിനടിയില്‍ ഉപേക്ഷിച്ചെന്ന് പറഞ്ഞു. എന്നാല്‍ ഉണ്ണികൃഷ്ണനെ നദിയുടെ തീരത്ത് കണ്ടെന്ന മൊഴി നിര്‍ണ്ണായകമായി.ഇവിടെ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മാലിന്യം കളയാന്‍ വന്നതാണെന്നും കാല്‍തെറ്റി നദിയിലേക്ക് പോയതാണെന്നുമാണ് നാട്ടുകാരന്‍ ചോദിച്ചപ്പോള്‍ ഇയാള്‍ മൊഴി നല്‍കിയത്. ബൈക്കില്‍ തിരിച്ചു മടങ്ങിയപ്പോള്‍ ഇയാളുടെ വാഹന നമ്പര്‍ നാട്ടുകാരന്‍ ശ്രദ്ധിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മൊഴി നിര്‍ണ്ണായകമായി.




കൂടുതല്‍വാര്‍ത്തകള്‍.