CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 35 Minutes 45 Seconds Ago
Breaking Now

13 കോടിയ്ക്ക് അനുമതി കിട്ടിയ കരാര്‍ റെഡ്ക്രസന്റ് വന്നതോടെ 20 കോടിയായി ; ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ വരുമ്പോള്‍ സര്‍ക്കാരിന് തലവേദന

പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണം.

ലൈഫ് മിഷന്‍ ഇടപാട് സംബന്ധിച്ച അന്വേഷണം വേഗത്തിലാക്കാന്‍ സിബിഐയ്ക്ക് നിര്‍ദേശം. സംസ്ഥാന വിജിലന്‍സ് കൂടി പദ്ധതിയിലെ കോഴ ഇടപാട് സംബന്ധിച്ച് സമാന്തര അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ തലപ്പത്തുനിന്ന് നിര്‍ദേശമെത്തിയത്. ലൈഫ് മിഷനിലെ ചില ഉദ്യോഗസ്ഥരെയടക്കം പ്രതി ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍, പ്രമുഖരെയടക്കം വരും ദിവസങ്ങളില്‍ സി.ബി.ഐ ചോദ്യം ചെയ്‌തേക്കാം.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണം. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നീങ്ങുമ്പോള്‍ സര്‍ക്കാരിനും മറുപടി പറയേണ്ടി വരും. യു.എ.ഇ ആസ്ഥാനമായ റെഡ് ക്രസന്റുമായി ചേര്‍ന്ന് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി തുടങ്ങാനുണ്ടായ സാഹചര്യം അടക്കം സി.ബി.ഐ പരിശോധിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയടക്കമുള്ളവര്‍ കമ്മീഷന് തട്ടിയെടുക്കാന് വേണ്ടിയാണോ ഈ നീക്കം നടത്തിയതെന്നുള്ള സംശയമാണ് സിബിഐയ്ക്ക് ഉള്ളത്. ആദ്യം 13 കോടിയുടെ പദ്ധതിക്കാണ് സര്‍ക്കാര്‍ അനുമതി നല്കിയത്. എന്നാല്‍ റെഡ്ക്രസന്റ് വന്നപ്പോള്‍ അത് 20 കോടിയായി മാറിയത് എങ്ങനെയെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

അനില്‍ അക്കരെ എം.എല്‍.എ നല്കിയ പരാതിയില്‍ കോടിയോളം രൂപയുടെ വെട്ടിപ്പ് നടന്നിട്ടുള്ളതായാണ് ആരോപണം.

മറ്റൊരു കമ്പനിയായ യുണിടാക്കിന് കരാര്‍ നല്കിയതാണ് കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാക്കുന്നത്. നടപടി ചട്ടങ്ങള്‍ ഒന്നും പാലിക്കാതെയാണ് ഈ രണ്ട് കമ്പനികളേയും ലൈഫ് മിഷനിലേക്ക് കൊണ്ടുവന്നതെന്നാണ് ആരോപണം. അതുകൊണ്ട് തന്നെ ഈ കമ്പനികളുടെ പ്രതിനിധികളെയടക്കം ഉടന്‍ ചോദ്യം ചെയ്‌തേക്കും. ലൈഫ് മിഷന് സി.ഇ.ഒ യു.വി ജോസിനെ നേരത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഈ വിശദാംശങ്ങള്‍ കൂടി സി.ബി.ഐ പരിശോധിക്കുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.