CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 14 Seconds Ago
Breaking Now

കൊവിഡ് പോരാട്ടത്തില്‍ ഏര്‍പ്പെട്ട മലയാളി നഴ്‌സുമാര്‍ക്ക് രാജ്ഞിയുടെ ആദരവ് ലഭിക്കുമോ? നൂറുകണക്കിന് ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും, മറ്റ് പോരാളികളെയും ഉള്‍പ്പെടുത്തിയ 'ബംപര്‍' പട്ടിക അടുത്ത മാസം പ്രഖ്യാപിക്കും; ഫ്രണ്ട്‌ലൈന്‍ ജീവനക്കാരെ അംഗീകരിക്കാന്‍ വൈകിയെത്തുന്ന ലിസ്റ്റ്

കൊവിഡ്-19 നോമിനേഷന്‍ ഉള്‍പ്പെടുത്തുന്ന ആദ്യ പട്ടികയെന്ന നിലയ്ക്ക് ഫ്രണ്ട്‌ലൈന്‍, കമ്മ്യൂണിറ്റി ഹീറോസിന് മുന്‍ഗണന നല്‍കുമെന്ന് നം.10

ബ്രിട്ടനിലെ കൊവിഡ്-19 പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്ന് സധൈര്യം നയിച്ച നഴ്‌സുമാരില്‍ നിരവധി മലയാളി നഴ്‌സുമാരുണ്ട്. നിരവധി രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെട്ട ഈ പ്രകടനത്തിന് സാക്ഷാല്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതി ഇവരില്‍ എത്ര പേരെ തേടിയെത്തും? ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി, ഒക്ടോബര്‍ 10ന് ക്യൂന്‍സ് ബര്‍ത്ത്‌ഡേ ഓണേഴ്‌സ് ലിസ്റ്റ് പുറത്തുവരുമ്പോള്‍ യുകെയുടെ വൈറസ് പ്രതിരോധത്തില്‍ സ്തുത്യര്‍ഹമായ സംഭാവന നല്‍കിയവരും ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷ. 

സാധാരണയായി ജൂണില്‍ പുറത്തുവിടുന്ന ബര്‍ത്ത്‌ഡേ ഓണേഴ്‌സ് ലിസ്റ്റ് ഇക്കുറി നീട്ടിവെച്ചത് മഹാമാരി സമയത്ത് ഫ്രണ്ട്‌ലൈനില്‍ സേവനം നല്‍കിയവര്‍ക്കുള്ള നന്ദി സൂചകമായാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ നൂറുകണക്കിന് നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും, മറ്റ് ഹീറോസിനെയും ഉള്‍പ്പെടുത്തിയ ബംപര്‍ പട്ടികയാണ് ഇക്കുറി പുറത്തുവരികയെന്നാണ് റിപ്പോര്‍ട്ട്. 

മഹാമാരിക്ക് മുന്‍പ് വിവിധ നേട്ടങ്ങളുടെ പേരില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പുറമെ കൊവിഡ് ഹീറോസിനെ കൂടി ഉള്‍പ്പെടുത്താന്‍ രാജ്ഞിയുടെ അംഗീകാരം ലഭിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. കൊവിഡ്-19 നോമിനേഷന്‍ ഉള്‍പ്പെടുത്തുന്ന ആദ്യ പട്ടികയെന്ന നിലയ്ക്ക് ഫ്രണ്ട്‌ലൈന്‍, കമ്മ്യൂണിറ്റി ഹീറോസിന് മുന്‍ഗണന നല്‍കുമെന്ന് നം.10 കൂട്ടിച്ചേര്‍ത്തു. എന്‍എച്ച്എസിന് വേണ്ടി ആവേശോജ്ജ്വലമായ ഫണ്ട് റെയ്‌സിംഗ് നടത്തിയ ക്യാപ്റ്റന്‍ സര്‍ ടോം മൂറിനെ പോലുള്ളവരുടെ ഉദാഹരണമാണ് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നത്. 

വൈറസിനെ നിയന്ത്രിക്കാനും, എന്‍എച്ച്എസിനെ സംരക്ഷിക്കാനും, ശൈത്യകാലത്ത് ജീവന്‍ രക്ഷിക്കാനുമുള്ള പരിശ്രമം ഇരട്ടിയാക്കുമ്പോള്‍ രാജ്യത്തിനായി ഒരുപാട് സംഭാവനകള്‍ ഇതിനകം ചെയ്തവരെ ആദരിക്കാനുള്ള അവസരം ലഭിക്കുകയാണ്, പ്രധാനമന്ത്രി പറഞ്ഞു. ജീവിതകാലത്തെ ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളിയാണ് കൊറോണ മഹാമാരി. എല്ലാവരും അവരവരുടെ പങ്ക് വഹിക്കുമ്പോഴും ആത്മാര്‍ത്ഥതയും, ധൈര്യവും, അനുതാപവും പ്രകടിപ്പിച്ച ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ പ്രചോദനമാണ്, ബോറിസ് കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.