CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 20 Seconds Ago
Breaking Now

അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ വിജയ്. പി. നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കും ; വിവാദ യൂട്യൂബ് വീഡിയോകള്‍ നീക്കി

വിജയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ വിജയ്. പി. നായരുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു. ഇയാളുടെ ചാനലിലെ വീഡിയോയാണ് യൂട്യൂബ് നീക്കം ചെയ്തത്. വീഡിയോ നീക്കം ചെയ്യാന്‍ പൊലീസ് ആവശ്യപ്പെടാനിരിക്കെയാണ് യൂട്യൂബിന്റെ നടപടി.

വിജയ്. പി. നായരെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കല്ലിയൂരിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വിജയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ വിജയ്. പി. നായര്‍ക്കെതിരെ നടന്ന പ്രതിഷേധം വാര്‍ത്തയായിരുന്നു. ആക്ടിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. യൂട്യൂബ് ചാനലില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിനായിരുന്നു പ്രതിഷേധം. ഇതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ലൈവായി നല്‍കുകയും ചെയ്തിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.