CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 40 Seconds Ago
Breaking Now

ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നും 2.3 മില്ല്യണ്‍ ഡോളര്‍ വാരിയതായി റിപ്പോര്‍ട്ട്; യുഎസ് പ്രസിഡന്റ് പദവിയില്‍ ഇരുന്ന് ട്രംപ് നടത്തിയത് ഭരണമോ, ബിസിനസ്സോ?

ചില വരുമാനങ്ങള്‍ ഇന്ത്യക്ക് പുറമെ ഫിലിപ്പൈന്‍സ്, തുര്‍ക്കി എന്നിവിടങ്ങളിലെ ലൈസന്‍സിംഗ് കരാറുകള്‍ വഴി നേടിയതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വൈറ്റ് ഹൗസില്‍ എത്തിയ ട്രംപ് ആദ്യ രണ്ട് വര്‍ഷം കൊണ്ട് വാരിക്കൂട്ടിയ വരുമാനത്തിന്റെ കഥകള്‍ ഇപ്പോള്‍ യുഎസ് തെരഞ്ഞെടുപ്പ് രംഗത്തെ ചൂടുപിടിപ്പിക്കുകയാണ്. വിദേശത്ത് നടത്തിയ ബിസിനസ്സുകളില്‍ നിന്നായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 73 മില്ല്യണ്‍ ഡോളര്‍ വരുമാനം ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. സ്‌കോട്ട്‌ലണ്ടിലെയും, അയര്‍ലണ്ടിലെയും ഗോള്‍ഫ് പ്രോപ്പര്‍ട്ടികളില്‍ നിന്നാണ് ഇതില്‍ ഭൂരിഭാഗവും. 

എന്നാല്‍ ചില വരുമാനങ്ങള്‍ ഇന്ത്യക്ക് പുറമെ ഫിലിപ്പൈന്‍സ്, തുര്‍ക്കി എന്നിവിടങ്ങളിലെ ലൈസന്‍സിംഗ് കരാറുകള്‍ വഴി നേടിയതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ നിന്ന് 2.3 മില്ല്യണ്‍ യുഎസ് ഡോളറാണ് ട്രംപ് നേടിയത്. ഇന്ത്യയില്‍ 600 കോടി രൂപ മൂല്യമുള്ള ട്രംപ് പ്രോപ്പര്‍ട്ടിയില്‍ നിന്നാണ് ഏകദേശം 20 കോടി രൂപ നേടിയതെന്നാണ് റിയല്‍ എസ്റ്റേറ്റ് വിദഗ്ധരെ ഉദ്ധരിച്ച് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൂനെ, മുംബൈ എന്നിവിടങ്ങളില്‍ പൂര്‍ത്തിയായ ട്രംപ് ടവര്‍ പ്രൊജക്ടുകളില്‍ നിന്നാണ് പ്രധാന വരുമാനം. 

ഡല്‍ഹി എന്‍സിആര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് മറ്റ് പ്രൊജക്ടുകള്‍. ട്രിബേകാ ഡെവലപ്പേഴ്‌സ് വഴിയാണ് ട്രംപ് ബ്രാന്‍ഡ് ഇന്ത്യയില്‍ ഇറങ്ങിയത്. വിവിധ ഫീസുകള്‍ അഡ്വാന്‍സായി വാങ്ങുന്ന രീതിയാണ് ഈ പദ്ധതികള്‍ സ്വീകരിച്ചിരുന്നത്. അമേരിക്കയില്‍ കേവലം 750 ഡോളര്‍ നികുതി അടച്ച ട്രംപും, അദ്ദേഹത്തിന്റെ കമ്പനികളും വിദേശരാജ്യങ്ങളില്‍ വലിയ തുക നികുതി അടച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇന്ത്യയില്‍ 145,400 ഡോളര്‍ നികുതിയാണ് പ്രസിഡന്റ് അടച്ചിരിക്കുന്നത്. 

അതേസമയം റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന നിലപാടിലാണ് ട്രംപ്. 5 കോടി രൂപ മുതല്‍ 10 കോടി രൂപ വരെയാണ് ട്രംപ് ടവറിന്റെ ഇന്ത്യയിലെ വില. പ്രാദേശിക ബ്രാന്‍ഡുകള്‍ക്കൊപ്പം ചേര്‍ന്നുള്ള ഇത്തരം പ്രവര്‍ത്തനത്തില്‍ ആഗോള ബ്രാന്‍ഡുകള്‍ പണമിറക്കില്ല. മറിച്ച് പേര് ഉപയോഗിക്കാനും, മികവും, ഡിസൈനും, ലോകോത്തര ആര്‍ക്കിടെക്ടുമാരും, ഡിസൈനര്‍മാരും, ഇത് വാങ്ങാന്‍ പര്യാപ്തമായ അന്താരാഷ്ട്ര ഉപഭോക്താക്കളെയും ലഭ്യമാക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് റിയല്‍ എസ്‌റ്റേറ്റ് വിദഗ്ധര്‍ വ്യക്തമാക്കി. 

 




കൂടുതല്‍വാര്‍ത്തകള്‍.