CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 23 Minutes 2 Seconds Ago
Breaking Now

ചൊവ്വയിലെ ജീവന്‍ ഭൂമിക്ക് താഴെയുള്ള നദികളില്‍ ഒളിച്ച് കിടക്കുന്നു; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍; ഭൂമിക്ക് സമാനമായ അവസ്ഥ അവിടെയും ഉണ്ടായിരുന്നോ?

നദികളുടെ രൂപഘടന പ്രകാരം ചൊവ്വയില്‍ ഇവ രൂപപ്പെട്ടിട്ട് ഗ്രഹം സൃഷ്ടിക്കപ്പെട്ട കാലത്തോളം പഴക്കമുണ്ടെന്നും റോബര്‍ട്ടോ

ചൊവ്വാ ഗ്രഹത്തിലെ സൗത്ത് പോളില്‍ ഒരു മൈല്‍ താഴെ കണ്ടെത്തിയ നദികളില്‍ ജീവന്‍ ഒളിച്ചിരിക്കുന്നുണ്ടാകാമെന്ന് ഗവേഷകര്‍. അന്റാര്‍ട്ടിക്കയില്‍ കാണുന്ന സങ്കീര്‍ണ്ണമായ ഭൂഗര്‍ഭത്തിലുള്ള ജലമാര്‍ഗ്ഗങ്ങളില്‍ അജ്ഞാതമായ ചെമ്മീനുകളും, നീന്തുന്ന കടല്‍ കുക്കുംബറുകളും കാണാറുണ്ട്. ഇതിന് സമാനമാണ് ചൊവ്വയിലെ അവസ്ഥയെന്ന് ഗവേഷകര്‍ പറയുന്നു. 

ഇത്തരം ഭൂഗര്‍ഭ തടാകങ്ങളില്‍ മൈക്രോബുകള്‍ ജീവിക്കാമെന്ന് ഇറ്റലിയിലെ റോമ ട്രെ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ എലെന പെറ്റിനെല്ലി പറഞ്ഞു. ഐസ് പാളികള്‍ക്ക് കീഴില്‍ അഗ്നിപര്‍വ്വതകള്‍ ഉണ്ടാകാനും സാധ്യതയുള്ളതായി ഇറ്റലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ പ്രൊഫ. റോബര്‍ട്ടോ ഒറോസെയ് പറഞ്ഞു. 

നദികളുടെ രൂപഘടന പ്രകാരം ചൊവ്വയില്‍ ഇവ രൂപപ്പെട്ടിട്ട് ഗ്രഹം സൃഷ്ടിക്കപ്പെട്ട കാലത്തോളം പഴക്കമുണ്ടെന്നും റോബര്‍ട്ടോ കൂട്ടിച്ചേര്‍ത്തു. ചൊവ്വയില്‍ ഭൂമിക്ക് സമാനമായ രീതിയില്‍ കാലാവസ്ഥ മെച്ചപ്പെട്ട അവസ്ഥയിലും, ജലം ഉപരിതലത്തിലും ലഭ്യമാകുന്ന ഘട്ടത്തിലും ഉണ്ടായിരുന്ന ജീവരേഖകള്‍ ഇപ്പോഴും ബാക്കിയുണ്ടാകും, അദ്ദേഹം പറയുന്നു. 

ചൊവ്വയിലെ നദികളില്‍ ഉപ്പ് അധികമായി ഉണ്ടെന്ന് മാഴ്‌സ് എക്‌സ്പ്രസ് ഓര്‍ബിറ്ററില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇത് ജലത്തിന്റെ ഫ്രീസിംഗ് പോയിന്റ് കുറയ്ക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.