CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 29 Minutes Ago
Breaking Now

ടീച്ചറിനെ കണ്ട് കുട്ടികള്‍ പേടിക്കുന്നു ; കണ്ണിനുള്ളില്‍ വരെ ടാറ്റു ചെയ്ത അധ്യാപകനെ പുറത്താക്കി നഴ്‌സറി സ്‌കൂള്‍

ദേഹമാകെ ടാറ്റൂവാണ്. കണ്ണിലെ വെള്ള ഭാഗം പോലും കറുത്ത നിറമാക്കി

ഫ്രാന്‍സിലെ ഒരു സ്‌കൂള്‍ അധ്യാപകനായ സില്‍വൈന്‍ ഹെലൈന് നഴ്‌സറി അധ്യാപകനെന്ന ജോലി നഷ്ടമായിരിക്കുകയാണ്. കാരണം കുട്ടികള്‍ ഭയക്കുന്നു എന്നതാണ്. കഴിഞ്ഞ വര്‍ഷം സില്‍വൈനിന്റെ ക്ലാസില്‍ പഠിച്ചിരുന്ന മൂന്നുവയസുകാരന്‍ രാത്രിയില്‍ പേടിച്ച് കരഞ്ഞതായി മാതാപിതാക്കള്‍ പരാതി നല്‍കി. ഒടുവില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കി നഴ്‌സറി സ്‌കൂളില്‍ സില്‍വൈന്‍ പഠിപ്പിക്കേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചു.

ദേഹമാകെ ടാറ്റൂവാണ്. കണ്ണിലെ വെള്ള ഭാഗം പോലും കറുത്ത നിറമാക്കി. ഫ്രാന്‍സിലെ ഏറ്റവും അധികം ടാറ്റൂ പതിപ്പിച്ച വ്യക്തിയെന്ന പേരിലാണ് സില്‍വൈന്‍ അറിയപ്പെടുന്നത്. മുപ്പത്തിമൂന്നേകാല്‍ ലക്ഷത്തോളം ടാറ്റുപതിക്കാനായി ചിലവാക്കി.

 ആറു വയസിന് മുകളിലുള്ള കുട്ടികളെ പഠിപ്പിക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇദ്ദേഹത്തെ അറിയിച്ചിരിക്കുന്നത്. അധ്യാപനം തന്നെയാണ് തന്റെ പ്രൊഫഷനെന്നും ടാറ്റൂ ചെയ്‌തെന്ന് കരുതി ആരും തന്നെ കണ്ടാല്‍ പേടിക്കില്ലെന്നുമാണ് ഇദ്ദേഹം പറയുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.