CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 26 Minutes 9 Seconds Ago
Breaking Now

മത്സ്യത്തെ കിട്ടിയ വയോധിക നിമിഷം കൊണ്ട് ലക്ഷപ്രഭുവായി ; ചന്തയില്‍ വിറ്റപ്പോള്‍ കിട്ടിയത് മൂന്നു ലക്ഷം രൂപ

ഇത്രയും വലിയ മത്സ്യം കഴിക്കാന്‍ ഉപയോഗിച്ചില്ലെങ്കിലും ഇതിന്റെ ആന്തരിക അവയവങ്ങള്‍ക്ക് വലിയ മൂല്യമുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്

പശ്ചിമ ബംഗാളിലെ തെക്കേ അറ്റത്തുള്ള സാഗര്‍ ദ്വീപിലെ ഛക്ഫുല്‍ദുബി ഗ്രാമത്തിലെ വയോധിക അപ്രതീക്ഷിതമായി ലക്ഷാധിപതിയായി.

നദിക്കരയിലാണ് പുഷ്പ കാര്‍ എന്ന വയോധികയുടെ വീട്. ശനിയാഴ്ചയാണ് നദിയില്‍ പൊങ്ങിക്കിടക്കുന്ന മത്സ്യത്തെ ശ്രദ്ധിക്കുന്നത്. വലയിട്ട് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ അവള്‍ക്ക് അതിന്റെ ഭാരം മനസ്സിലായി. തുടര്‍ന്ന് നദിയിലേക്ക് ഇറങ്ങി ഏറെ പണിപ്പെട്ട് മത്സ്യത്തെ അവര്‍ കരക്കടുപ്പിച്ചു. മത്സ്യത്തെ വില്‍ക്കാന്‍ ചന്തയിലേക്ക് കൊണ്ടുപോകാന്‍ അവള്‍ക്ക് ഒറ്റക്ക് സാധിക്കുമായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് അവര്‍ മത്സ്യം ചന്തയില്‍ എത്തിച്ചത്. അവിടെ എത്തിയപ്പോള്‍ ആണ് മനസ്സിലായത് 52 കിലോഗ്രാം തൂക്കമുള്ള 'ഭോള' എന്ന മത്സ്യമാണ് ഇതെന്ന് മനസ്സിലായത്. കപ്പലില്‍ ഇടിച്ച് മീന്‍ ചത്തതായിരിക്കാന്‍ ആണ് സാധ്യതയെന്ന് ഗ്രാമീണര്‍ പറയുന്നു.

 ഇത്രയും വലിയ മത്സ്യം കഴിക്കാന്‍ ഉപയോഗിച്ചില്ലെങ്കിലും ഇതിന്റെ ആന്തരിക അവയവങ്ങള്‍ക്ക് വലിയ മൂല്യമുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. തെക്കുകിഴക്കന്‍ ഏഷ്യയിലെ ചില രാജ്യങ്ങളിലേക്കാണ് ഇത്തരം മീനുകളുടെ മാംസത്തിന്റെ അകത്തിരിക്കുന്ന നെയ്യ് കയറ്റി അയക്കുന്നത്. കിലോയ്ക്ക് 80,000 രൂപയോ അതിലും ഉയര്‍ന്ന വിലയോ ലഭിക്കും. പല ഔഷധ കൂട്ടുകള്‍ക്കായി ഇത്തരം നെയ്യുകള്‍ ഉപയോഗിക്കുന്നു എന്നാണ് വ്യാപാരികള്‍ പറയുന്നത്. ചന്തയില്‍ വിറ്റ മത്സ്യത്തിന് മൂന്ന് ലക്ഷം രൂപയാണ് തനിക്ക് ലഭിച്ചതെന്ന് വയോധിക പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.