CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 10 Minutes 14 Seconds Ago
Breaking Now

കെന്റ് ഹിന്ദു സമാജം പണികഴിപ്പിക്കാന്‍ ഏല്‍പ്പിച്ച അയ്യപ്പ വിഗ്രഹം ചെങ്ങന്നൂരില്‍ മോഷണം പോയ സംഭവത്തില്‍ ദുരൂഹത ; രണ്ടു ലക്ഷം രൂപയുടെ വിഗ്രഹത്തിന് രണ്ടുകോടിയുടെ കരാറെന്ന് നിര്‍മ്മാണ സ്ഥാപനം ; ഓടയില്‍ നിന്നു കണ്ടെത്തിയ വിഗ്രഹം വാര്‍ത്തയാകുന്നു

ലണ്ടന്‍ ക്ഷേത്രത്തിലേക്കുള്ള വിഗ്രഹമെന്ന പേരില്‍ സംഭവം ചര്‍ച്ചയായതോടെയാണ് കെന്റ് ഹിന്ദു സമാജം വിശദീകരണത്തിന് ഒരുങ്ങുന്നത്.

ചെങ്ങന്നൂരിലെ വിഗ്രഹ നിര്‍മ്മാണ സ്ഥാപനത്തില്‍ നിന്ന് മോഷണം പോയ അയ്യപ്പ വിഗ്രഹം സമീപമുള്ള ഓടയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. വിഗ്രഹത്തിന്റെ തൂക്കവും മൂല്യവും തട്ടിയെടുക്കാനായി അന്വേഷണ ഉദ്യോഗസ്ഥര്‍ വിഗ്രഹം പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കെന്റ് മെഡ്വേ ഹിന്ദു മന്ദറില്‍ മലയാളികളായ ഭക്തര്‍ക്കു വേണ്ടി അനുവദിച്ച അയ്യപ്പ വിഗ്രഹത്തിന്റെ ശിലാ സ്ഥാപനവും പ്രതിഷ്ഠയും ഇനിയും നീളുന്ന അവസ്ഥയാണ്. അതിനിടെ 60 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം രണ്ടു കോടി മൂല്യമുള്ളതാണെന്ന വാര്‍ത്ത വന്നതോടെ സംഭവം വലിയ ചര്‍ച്ചയായി.

കെന്റ് ഹിന്ദു സമാജം രണ്ടു ലക്ഷത്തിന്റെ കരാറാണുണ്ടാക്കിയത്. അയ്യപ്പ വിഗ്രഹത്തിനായി തുക സമാഹരിച്ചാണ് നിര്‍മ്മാണം തുടങ്ങിയത്. ലണ്ടന്‍ മെട്രോ ബാങ്ക് അക്കൗണ്ട് വഴി ടെംപിള്‍ ട്രസ്റ്റ് എന്ന പേരിലാണ് പണം സ്വീകരിച്ചത്. എന്നാല്‍ രണ്ടുകോടിരൂപയുടെ കണക്കെല്ലാം വെറും കള്ളമെന്ന് അധികൃതരും പറയുന്നു. 

ലണ്ടന്‍ ക്ഷേത്രത്തിലേക്കുള്ള വിഗ്രഹമെന്ന പേരില്‍ സംഭവം ചര്‍ച്ചയായതോടെയാണ് കെന്റ് ഹിന്ദു സമാജം വിശദീകരണത്തിന് ഒരുങ്ങുന്നത്. 

20 ഓളം വിഗ്രഹങ്ങള്‍ നിര്‍മ്മാണം നടത്തുന്നതിനിടെ ഈ അയ്യപ്പ വിഗ്രഹം മാത്രം മോഷണം പോയത്. ജോലിക്കാരുണ്ടായിരുന്നപ്പോഴാണ് സംഭവം. നിസാര തൂക്കം സ്വര്‍ണമാണ് വിഗ്രഹത്തിലുള്ളത്. സത്യം വ്യക്തമാകാന്‍ കെന്റ് ഹിന്ദു സമാജവുമായി കേരള പോലീസും ബന്ധപ്പെട്ടിരുന്നു.

സ്ഥാപന ഉടമകള്‍ക്കും ജോലിക്കാരനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. മുന്‍ ജീവനക്കാരും സംഘവുമാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഏതായാലും വിഗ്രഹ നിര്‍മ്മാതാക്കള്‍ മൂല്യത്തിന്റെ കാര്യത്തില്‍ പറഞ്ഞ കാര്യങ്ങളാണ് പോലീസില്‍ സംശയമുണ്ടാക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.