CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 42 Minutes 41 Seconds Ago
Breaking Now

സ്വര്‍ണക്കടത്ത് കേസ് ; കോഴിക്കോട് കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

അതീവ രഹസ്യമായാണ് ഫൈസലിന്റെ വീട്ടില്‍ ഇന്ന് വെളുപ്പിന് കസ്റ്റംസ് റെയ്ഡ് നടത്തിയത്

സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട് കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഫൈസലിന്റെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഫൈസലിനെ അന്വേഷണസംഘം  കസ്റ്റഡിയിലെടുത്തത്.

നയതന്ത്രബാഗിലൂടെ നടത്തിയ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു ഫൈസലിന്റെ വീട്ടില്‍ റെയ്ഡ്. ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ഫൈസലിന്റെ വീട്ടില്‍ ഇന്ന് വെളുപ്പിന് കസ്റ്റംസ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ സുപ്രധാന രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. കൊടുവള്ളിയിലെ ഫൈസലിന്റെ വീട്ടിലും ഇതിനോട് ചേര്‍ന്ന കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. ഇവിടെനിന്നും ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച് കൂടുതല്‍ ചോദ്യംചെയ്യലിനായാണ് കസ്റ്റംസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.

ഇടത് സ്വതന്ത്രനായ ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ 27ാം വാര്‍ഡ് അംഗമാണ്. നേരത്തെ നടന്ന കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ ഫൈസലിനെ മുമ്പ് ഡിആര്‍ഐ പ്രതി ചേര്‍ത്തിരുന്നു. ഈ കേസുകളിലെ പ്രതികളുമായി കാരാട് ഫൈസലിന് ബന്ധമുണ്ടെന്ന് ഡിആര്‍ഐ കണ്ടെത്തുകയും ചെയ്തിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.