Breaking Now

മൂവാറ്റുപുഴ ആനിക്കാട്ട് സ്വദേശി അരീക്കാട്ടില്‍ പ്രവീണിനെ സഹായിക്കുന്നതിനുവേണ്ടി നടത്തുന്ന ചാരിറ്റിക്ക് 1135 പൗണ്ട് ലഭിച്ചു ; കളക്ഷന്‍ അടുത്ത ഞായറാഴ്ച അവസാനിക്കും

ഒരു ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനംകൊണ്ടു ഗര്‍ഭിണിയായ ഭാര്യയും മൂന്നുവയസായ കുട്ടിയുമുള്ള  കുടുംബം  പുലര്‍ത്തിയിരുന്ന   മൂവാറ്റുപുഴ ആനിക്കാട്ട് സ്വദേശി  പ്രവീണിനു  കിഡ്‌നി രോഗം ബാധിച്ചതോടെ കുടുംബം വലിയ ദുഖത്തിലായി,കിഡ്‌നി മാറ്റിവയ്ക്കാന്‍ വലിയ തുകവേണം ആ കുടുംബത്തെ സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1135  പൗണ്ട് ലഭിച്ചു കളക്ഷന്‍ അടുത്ത ഞായറാഴ്ച കൊണ്ട് അവസാനിക്കുമെന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു .

 പ്രവീണിന്റെ കുടുംബത്തെ സഹായിക്കാന്‍ SNDP യോഗാഗങ്ങളും നാട്ടുകാരും സജ്ജീവമായി രംഗത്തുണ്ട് .

ഈ കുടുംബത്തെ സഹായിക്കണമെന്ന    ആവശ്യവുമായി ഇടുക്കി എം പി ഡീന്‍  കുരിയാക്കോസ്  ഞങ്ങളെ സമീപിച്ചത്    ഇവിടെ കോവിഡ് പടര്‍ന്നുപിടിച്ചു ആളുകള്‍ ബുദ്ധിമുട്ടുകയാണ് അതുകൊണ്ടു ഇപ്പോള്‍ ചാരിറ്റി നടത്തിയാല്‍ അതുവിജയിക്കില്ലയെന്ന് ഞങ്ങള്‍ പറഞ്ഞു  എന്നാല്‍ അദ്ദേഹം പറഞ്ഞു നിങ്ങള്‍ക്ക് കഴിയുന്നത് ചെയ്താല്‍ മതി അത്രമാത്രം അടിയന്തിരപ്രാധാന്യ0 ഉള്ളതുകൊണ്ടാണ് രണ്ടാമതും നിങ്ങളെ വിളിച്ചത് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വിനയപൂര്‍വ്വമായ അഭ്യര്‍ത്ഥനയെ മാനിക്കാതിരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഞങ്ങള്‍ ചാരിറ്റി ആപ്പില്‍ നടത്താന്‍ തീരുമാനിച്ചത് ..അതുകൊണ്ടു നിങ്ങളെകൊണ്ട് കഴിയുന്നത്  ചെയ്യുക 

ഞങ്ങള്‍ ഇതുവരെ സത്യസന്ധമായും സുതാര്യമായും നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് യു കെ എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍  പരക്ലേശവിവേകമുള്ളു.'',

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 2050.82

BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..

ടോം ജോസ് തടിയംപാട്

 

 




കൂടുതല്‍വാര്‍ത്തകള്‍.