CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 58 Minutes 32 Seconds Ago
Breaking Now

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണം ; ഇതിനായി പോരാട്ടം തുടരും ; നിലപാട് വ്യക്തമാക്കി ആറ് പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന

ജനസഖ്യം എന്ന പേരിലാണ് സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ആറ് പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന. കഴിഞ്ഞ ആഗസ്റ്റിന് മുന്‍പുള്ള സ്ഥിതി പുനസ്ഥാപിക്കാന്‍ പോരാടുമെന്നും പ്രസ്താവനയില്‍ പറയുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, പിഡിപി നേതാവ് മഹബൂബ മുഫ്തി, സിപിഎം കേന്ദ്രകമ്മിറ്റിയംഗം മൊഹമ്മദ് യൂസഫ് തരിഗാമി, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍ എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവച്ചു.

ജനസഖ്യം എന്ന പേരിലാണ് സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് മഹബൂബ മുഫ്തിയെ മോചിപ്പിച്ചത്. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കൈകോര്‍ത്തത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണ് മുഫ്തിയടക്കമുള്ള നേതാക്കളെ തടങ്കലിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.

ഈ വര്‍ഷം ആഗസ്റ്റ് 22 നാണ് കശ്മീരില്‍ ഗുപ്കാര്‍ കൂട്ടായ്മ രൂപീകരിച്ചത്. കശ്മീരിന്റെ പദവി പുനസ്ഥാപിക്കാതെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നാണ് രാഷ്ട്രീയ നേതാക്കള്‍ പറയുന്നത്. ഫാറൂഖ് അബ്ദുല്ലയുടെ വീട്ടില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗം നടന്നിരുന്നു. കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ടതാണ ഗുപ്കാര്‍ ഡിക്ലറേഷന്‍. ഇതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ്  യോഗത്തിലെ തീരുമാനം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം നടക്കുന്ന ആദ്യ രാഷ്ട്രീയ യോഗമാണ് ഇന്ന് നടന്നത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംഭവം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ക്രമസമാധാന നില തകരുമോ എന്ന ആശങ്കയും തള്ളിക്കളയാനാകില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.