CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 44 Seconds Ago
Breaking Now

ഗുജറാത്തില്‍ ഭിന്ന ശേഷിക്കാരിയായ പന്ത്രണ്ട് വയസുകാരിയെ ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്ത ശേഷം തലയറുത്ത് കൊന്നു

ബൈക്കില്‍ കയറ്റാമെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഗുജറാത്തില്‍ ഭിന്ന ശേഷിക്കാരിയായ പന്ത്രണ്ട് വയസുകാരിയെ ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്ത ശേഷം തലയറുത്ത് കൊന്നു. പെണ്‍കുട്ടിയെ ക്രൂരമായി കൊന്ന ബന്ധുവായ 25കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബാനസ്‌കന്ത ജില്ലയിലെ ദീസ എന്ന സ്ഥലത്താണ് സംഭവം.

ബൈക്കില്‍ കയറ്റാമെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച കുട്ടിയെ കാണാതായിരുന്നു. തലയറുത്ത് കൊല്ലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ദന്തിവാഡയിലെ മോട്ടി ഭാഘര്‍ എന്ന സ്ഥലത്ത് നിന്ന് ശനിയാഴ്ച കണ്ടെത്തുകയായിരുന്നു.

ആസൂത്രിതമായാണ് കൊലപാതകം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.