CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 57 Seconds Ago
Breaking Now

കോവിഡും പ്രളയവും വരുമാനത്തെ ബാധിച്ചു ; ഗായകര്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം നല്‍കുന്നില്ലെന്ന് വിജയ് യേശുദാസ്

കോടികള്‍ മുടക്കി സിനിമ എടുക്കുന്ന നിര്‍മ്മാതാക്കള്‍ താരങ്ങള്‍ക്ക് വലിയ പ്രതിഫലം നല്‍കും. പക്ഷേ അവര്‍ക്ക്  സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കും അര്‍ഹിക്കുന്ന പ്രതിഫലം  നല്‍കാന്‍ മടിയാണെന്ന് ഗായകന്‍ വിജയ് യേശുദാസ്.പ്രളയവും  ലോക്ഡൗണുമെല്ലാം വരുമാനത്തെ ബാധിച്ചെന്നും അദ്ദേഹം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിജയ് യേശുദാസിന്റെ വാക്കുകള്‍.

കോടികള്‍ മുടക്കി സിനിമ എടുക്കുന്ന നിര്‍മ്മാതാക്കള്‍ താരങ്ങള്‍ക്ക് വലിയ പ്രതിഫലം നല്‍കും. പക്ഷേ സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കും അര്‍ഹിക്കുന്ന പ്രതിഫലം പോലും നല്‍കാന്‍ മടിയാണ്. അടുത്തിടെ ഒരു പ്രമുഖ നിര്‍മ്മാതാവ് വിളിച്ചു. അവര്‍ക്ക് അപ്പയെ കൊണ്ട് പാടിക്കണം. ഞാന്‍ മാനേജരുടെ നമ്പര്‍ കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹം വീണ്ടും വിളിച്ചു. ദാസേട്ടന്‍ ഇത്ര രൂപയാണ് പ്രതിഫലം ആവശ്യപ്പെട്ടത്. അത് വലിയ കൂടുതലാണല്ലോ? ഞാന്‍ ചോദിച്ചു, ചേട്ടാ നിങ്ങള്‍ക്ക് യേശുദാസിന്റെ ശബ്ദം അല്ലേ വേണ്ടത്, ആ ശബ്ദത്തിന് അദ്ദേഹം പറഞ്ഞ തുക കൂടുതലാണെന്നാണോ പറയുന്നത്.

ഈയിടെ കൊച്ചിയിലെ ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോള്‍ കുറച്ചുപേര്‍ അടുത്തെത്തി. സംസാരം ലോക്ഡൗണിനെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുമൊക്കെ ആയി. പ്രളയവും തുടര്‍ന്ന് എത്തിയ ലോക്ഡൗണുമെല്ലാം വരുമാനത്തെ ബാധിച്ചെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് ചിരി.

യേശുദാസിന്റെ മകന് ഇഷ്ടം പോലെ കാശ് ഉണ്ടാകുമല്ലോ എന്നാണ് അവര്‍ പറയുന്നത്. ഒരു സിനിമയില്‍ പാടുന്നതിന് എനിക്ക് എത്ര പ്രതിഫലം കിട്ടുമെന്നത് ഊഹിച്ച് പറയാമോ എന്ന് ഞാന്‍ അവരോട് ചോദിച്ചു. അവര്‍ പറഞ്ഞ തുക അഞ്ച് സിനിമകളില്‍ പാടിയാല്‍ പോലും എനിക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. ലോക്ഡൗണും കൊറോണയും മൂലം പ്രോഗ്രാമുകള്‍ ക്യാന്‍സല്‍ ആയെങ്കിലും നമ്മളെ ആശ്രയിച്ച് കഴിയുന്നവരെ നമ്മള്‍ തന്നെ നോക്കേണ്ടേ. മക്കളുടെ സ്‌കൂള്‍ ഫീസിനും മറ്റുമൊന്നും ഇളവില്ലല്ലോ.

 




കൂടുതല്‍വാര്‍ത്തകള്‍.