CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Minutes 31 Seconds Ago
Breaking Now

ഹൈന്ദവ ദൈവത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നു ; അക്ഷയ് ചിത്രം ' ലക്ഷ്മി ബോംബ് ' ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം 'ലക്ഷ്മി ബോംബ്' ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം. നവംബര്‍ 9ന് ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാര്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിനെതിരെയാണ് ബഹിഷ്‌ക്കരണാഹ്വാനവുമായി ചിലര്‍ എത്തിയിരിക്കുന്നത്. 'ബോയ്‌കോട്ട് ലക്ഷ്മി ബോംബ്', 'ഷെയിം ഓണ്‍ യു അക്ഷയ്കുമാര്‍' എന്ന ഹാഷ്ടാഗുകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നത്.

ഹൈന്ദവ ദൈവത്തിന്റെ പേരിനൊപ്പം 'ബോംബ്' എന്ന വാക്ക് ചേര്‍ത്ത് അപമാനിക്കുന്നു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണങ്ങളാണ് ചിത്രത്തിന് നേരെ ഉയരുന്നത്. ചിത്രത്തില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ആസിഫ് എന്നാണ്. നായിക കിയാര അദ്വാനിയുടെ പേര് പ്രിയ എന്നുമാണ്.

ട്രാന്‍സ്‌ജെന്‍ഡര്‍ പ്രേതമായും അക്ഷയ് വേഷമിടുന്നുണ്ട്. ട്രാന്‍സ് സമൂഹത്തെ തെറ്റായ രീതിയില്‍ സിനിമയില്‍ ചിത്രീകരിച്ചു എന്ന ആരോപണങ്ങളും സിനിമയ്‌ക്കെതിരെ ഉയരുന്നുണ്ട്. എന്നാല്‍ അക്ഷയുടെ ആരാധകര്‍ 'വി ലവ് യൂ അക്ഷയ് കുമാര്‍' എന്ന ഹാഷ്ടാഗുകളായും രംഗത്തെത്തിയിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ ആയുള്ള അക്ഷയുടെ ലുക്ക് വൈറലായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.