CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 33 Minutes 33 Seconds Ago
Breaking Now

നഴ്‌സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം വ്യാജമല്ല ; കളമശേരി മെഡി. കോളജിലെ കോവിഡ് പരിചരണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി വനിത ഡോക്ടറും

കോവിഡ് ബാധിച്ച് മരിച്ച രണ്ട് രോഗികള്‍ക്കും പരിചരണക്കുറവ് മൂലം ഓക്‌സിജന്‍ ലഭിക്കാത്ത സാഹചര്യം ചൂണ്ടിക്കാണിച്ചിരുന്നുവെന്ന് ഡോ. നജ്മ

കളമശേരി മെഡി. കോളജിലെ കോവിഡ് പരിചരണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി വനിത ഡോക്ടറും. നഴ്‌സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം വ്യാജമല്ല.സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ നേരത്തെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയ വിഷയം. ഓക്‌സിജന്‍ മാസ്‌ക് അഴിഞ്ഞ നിലയിലും വെന്റിലേഷന്‍ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിച്ചിരുന്നു. ചില നഴ്സിംഗ് ജീവനക്കാര്‍ അശ്രദ്ധമായി പെരുമാറുന്നു. കോവിഡ് ബാധിച്ച് മരിച്ച രണ്ട് രോഗികള്‍ക്കും പരിചരണക്കുറവ് മൂലം ഓക്‌സിജന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇക്കാര്യവും ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ഡോ. നജ്മ മാധ്യമങ്ങളോട് പറഞ്ഞു.

കളമശ്ശേരി മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ അനാസ്ഥ മൂലം കോവിഡ് രോഗി മരിച്ചുവെന്ന നഴ്!സിംഗ് ഓഫീസറുടെ പരാമര്‍ശത്തില്‍ ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിഷയത്തില്‍ വിശദീകരണവുമായി കളമശ്ശേരി മെഡിക്കല്‍ കോളജ് രംഗത്തെത്തി.

ചികിത്സ പിഴവ് കൊണ്ടാണ് കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഹാരിസ് എന്ന കോവിഡ് രോഗി മരിച്ചതെന്ന നഴ്!സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് ഇന്നലെ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോഗ്യവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ഇന്ന് മെഡിക്കല്‍ കോളജ് ജീവനക്കാരുടെ വിശദീകരണം തേടും. രോഗി ചികിത്സയിലുണ്ടായിരുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ വിശദാംശങ്ങള്‍ ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ തേടിയിട്ടുണ്ട്. മരിച്ച ഹാരിസിന്റെ ബന്ധുക്കള്‍ ഇതുമായി ബന്ധപ്പെട്ട് മുമ്പ് ആരോഗ്യമന്ത്രിക്കയച്ച പരാതിയിലെ ആക്ഷേപങ്ങളും അന്വേഷിക്കും.

അതേസമയം രോഗി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കളമശ്ശേരി മെഡിക്കല്‍ കോളജ് രംഗത്തെത്തിയിരുന്നു. സത്യവിരുദ്ധമായ കാര്യങ്ങളാണ് നഴ്!സിംഗ് ഓഫീസറുടെ ശബ്ദസന്ദേശത്തിലുള്ളത്. കോവിഡ് ചികിത്സ പ്രവര്‍ത്തനങ്ങളില്‍ നഴ്!സിംഗ് ഓഫീസര്‍ ഏര്‍പ്പെട്ടിരുന്നില്ല. കീഴ്!ജീവനക്കാരെ ജാഗരൂകരാക്കാന്‍ വേണ്ടി തെറ്റായി പറഞ്ഞ കാര്യങ്ങളാണ് പ്രചരിച്ചതെന്ന് ഇവര്‍ രേഖാമൂലം വിശദീകരണം നല്‍കിയെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഹാരിസിന്റെ രോഗാവസ്ഥയെയും മരിക്കാനുണ്ടായ കാരണത്തെപ്പറ്റിയും മെഡിക്കല്‍ കോളജ് അധികൃതര്‍ വിശദീകരിക്കുന്നുണ്ട്. രോഗിയെ വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നുവെന്ന് പറഞ്ഞിരിക്കുന്നത് ശരിയല്ലെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.

ഹാരിസ് മരിച്ചത് ഓക്‌സിജന്‍ ട്യൂബ് മാറിക്കിടന്നതു കൊണ്ടാണെന്ന നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശമാണ് വിവാദമായത്.

 




കൂടുതല്‍വാര്‍ത്തകള്‍.