CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 26 Seconds Ago
Breaking Now

ബ്രിസ്റ്റാൾ STSMCC യുടെ പത്തു ദിവസത്തെ ജപമാലയും ദിവ്യ കാരുണ്യാരാധനയും വിശുദ്ധ കുര്‍ബാനയും ഈ മാസം 22ാം തിയതി വ്യാഴാഴ്ച മുതല്‍ 31 ശനിയാഴ്ച വരെ

ബ്രിസ്റ്റാൾ സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിൽ എല്ലാവര്‍ഷവും നടത്തിവരുന്ന പത്തു ദിവസത്തെ ജപമാലയും ദിവ്യ കാരുണ്യാരാധനയും വിശുദ്ധ കുര്‍ബാനയും ഈ മാസം 22ാം തിയതി വ്യാഴാഴ്ച മുതല്‍ 31 ശനിയാഴ്ച വരെ വൈകീട്ട് 7 മണിയ്ക്ക് ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു.കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ശുശ്രൂഷ നടത്തുക. അതിനാല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കോവിഡ് 19 മഹാവ്യാധിയില്‍ നിന്ന് മോചനം ലഭിക്കണമെന്നുള്ള നിയോഗം സമര്‍പ്പിച്ചു ജപമാല ചൊല്ലി കാഴ്ചവയ്ക്കുവാന്‍ ഓരോരുത്തരും ആയിരിക്കുന്ന ഇടങ്ങളില്‍ ആയിരുന്നുകൊണ്ട് പരമാവധി ജപമാലകള്‍ ചൊല്ലി പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ബ്രിസ്റ്റോള്‍ എസ്ടിഎസ്എം സിസി മിഷന്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് cst യും ട്രസ്റ്റിമാരായ സെബാസ്റ്റിയന്‍ ലോനപ്പന്‍, ഷാജി വര്‍ക്കി, ബിനു ജേക്കബ്, മെജോ ജോയി എന്നിവര്‍ എല്ലാ കുടുംബങ്ങളേയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.

സെന്റ് തോമസ് മിഷന്റെ ഭാഗമായ വെസ്റ്റണ്‍ സൂപ്പര്‍ മേയര്‍ സമൂഹം അവരുടെ ഭവനങ്ങളില്‍ ആയിരുന്നുകൊണ്ട് ഓണ്‍ലൈന്‍ വഴിയായി ജപമാല സമര്‍പ്പണത്തില്‍ പങ്കുചേരുന്നു.

വാര്‍ത്ത സി. ലീന മേരി.




കൂടുതല്‍വാര്‍ത്തകള്‍.