CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 42 Minutes 32 Seconds Ago
Breaking Now

ഓക്‌സ്‌ഫോര്‍ഡ് കൊറോണാവൈറസ് വാക്‌സിന്‍ അത്യുഗ്രന്‍! വൈറസിനെതിരെ ശക്തമായി പ്രതികരിച്ച് അതിശക്തമായ പ്രതിരോധശേഷി സൃഷ്ടിക്കുന്നതായി ഗവേഷകര്‍; ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല, ലോകത്തിന് പ്രതീക്ഷ!

വ്യക്തിയുടെ പ്രതിരോധ സിസ്റ്റം രോഗത്തെ തിരിച്ചറിഞ്ഞ്, രോഗം ബാധിക്കുന്നതിന് മുന്‍പ് തന്നെ തിരിച്ചടിക്കും

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച് ആസ്ട്രാസെനെക നിര്‍മ്മിക്കുന്ന കൊറോണാവൈറസ് വാക്‌സിന്‍ പ്രയോഗിച്ച വോളണ്ടിയര്‍മാരില്‍ ഒരാള്‍ക്ക് നട്ടെല്ലിന് ഗുരുതര രോഗം ബാധിച്ചു, വാക്‌സിന്‍ വോളണ്ടിയറായ 28 വയസ്സ് മാത്രമുള്ള ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു... ഏതാനും ദിവസങ്ങളായി പുറത്തുവരുന്ന വാര്‍ത്തകള്‍ അത്രയൊന്നും ശുഭമായിരുന്നില്ല. എന്നിരുന്നാലും ആശങ്കകള്‍ വാക്‌സിന്‍ സംബന്ധിച്ച് അല്ലെന്ന് കണ്ടെത്തിയതിനാല്‍ ട്രയല്‍സ് പുരോഗമിച്ചു. ഇതിനിടെയാണ് ലോകത്തിന് പ്രതീക്ഷയേകുന്ന വാര്‍ത്ത പങ്കുവെച്ച് ഗവേഷകര്‍ രംഗത്ത് വന്നത്. 

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കൊവിഡ്-19 വാക്‌സിന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് പുറമെ വൈറസിനെതിരെ അതിശക്തമായ പ്രതിരോധ ശേഷിയും സൃഷ്ടിക്കുന്നുവെന്ന് പഠനം വ്യക്തമാക്കി. ഏറെ പ്രതീക്ഷയുള്ള ഈ വാക്‌സിന്‍ നല്‍കിയ വോളണ്ടിയര്‍മാരില്‍ ശക്തമായ പ്രതിരോധശേഷി രൂപപ്പെടുന്നതായി പ്രാഥമിക ട്രയല്‍സ് സ്ഥിരീകരിച്ചിരുന്നു. മറ്റ് വാക്‌സിനുകള്‍ വൈറസിനെ ദുര്‍ബലപ്പെടുത്താന്‍ ഉപയോഗിക്കുമ്പോള്‍ നൂതനമായ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ശരീരത്തില്‍ വൈറസിന്റെ ഭാഗങ്ങള്‍ തയ്യാറാക്കും. 

ഈ ധൈര്യപൂര്‍വ്വമായ ടെക്‌നോളജി കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി ഗവേഷകര്‍ വ്യക്തമാക്കുന്നു. വാക്‌സിന്‍ കൊവിഡ് പ്രോട്ടീന് വിജയകരമായി നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് ഗവേഷണം തെളിയിച്ചു. ഇതുവഴി കോശങ്ങള്‍ ആയിരത്തോളം തവണ ഇത് ആവര്‍ത്തിച്ച് സൃഷ്ടിക്കും. ഇതുവഴി വ്യക്തിയുടെ പ്രതിരോധ സിസ്റ്റം രോഗത്തെ തിരിച്ചറിഞ്ഞ്, രോഗം ബാധിക്കുന്നതിന് മുന്‍പ് തന്നെ തിരിച്ചടിക്കും. 

'ടെക്‌നോളജി എന്ത് ചെയ്യുന്നുവെന്ന് കൃത്യമായി പറയാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ വാക്‌സിന്റെ പ്രവര്‍ത്തനം കൃത്യമായി പറയാം. പ്രതീക്ഷിച്ചത് പോലെ ഇത് പ്രവര്‍ത്തിക്കുന്നു. രോഗത്തിന് എതിരായ പോരാട്ടത്തില്‍ ഈ വാര്‍ത്ത ശുഭകരമാണ്', ഗവേഷണം നയിച്ച ബ്രിസ്‌റ്റോളിലെ സ്‌കൂള്‍ ഓഫ് സെല്ലുലാര്‍ & മോളിക്യൂലാര്‍ മെഡിസിനിലെ ഡോ. ഡേവിഡ് മാത്യൂസ് പറഞ്ഞു. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ ട്രയല്‍സ് ഫലങ്ങള്‍ക്കായി ലോകം കാത്തിരിക്കുമ്പോഴാണ് ഈ കണ്ടെത്തല്‍. 




കൂടുതല്‍വാര്‍ത്തകള്‍.