CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 11 Minutes 12 Seconds Ago
Breaking Now

വിവിപിഐപി വിമാനം; മിസൈല്‍ പ്രതിരോധ സിസ്റ്റം ഉള്‍പ്പെട്ട രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും യാത്ര ചെയ്യാനുള്ള രണ്ടാമത്തെ സ്‌പെഷ്യല്‍ വിമാനം യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക്!

മിസൈല്‍ അക്രമണം നേരിട്ടാല്‍ പ്രതിരോധിക്കാനുള്ള സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ടുകള്‍ വിമാനത്തില്‍ സജ്ജമാക്കിയിട്ടുണ്ട്

അത്യാധുനിക പ്രതിരോധ സംവിധാനങ്ങള്‍ അടങ്ങിയ, ഓഫീസ് സ്‌പേസും, മീറ്റിംഗ് റൂമുകളും അടങ്ങിയ ബോയിംഗ് വിമാനം അമേരിക്കന്‍ പ്രസിഡന്റിന് മാത്രമായിരുന്നു ഇതുവരെ സ്വന്തമായി ഉണ്ടായിരുന്നത്. ഇന്ത്യയില്‍ പ്രസിഡന്റിനും, വൈസ് പ്രസിഡന്റിനും, പ്രധാനമന്ത്രിക്കും ഈ സൗകര്യങ്ങള്‍ നല്‍കുന്ന രണ്ട് വിമാനങ്ങളാണ് അധികൃതര്‍ തയ്യാറാക്കുന്നത്. ഇതില്‍ ആദ്യത്തെ ബോയിംഗ് 777 വിമാനം ഒക്ടോബര്‍ 1ന് ഇന്ത്യയില്‍ എത്തിച്ചേര്‍ന്നിരുന്നു. രണ്ടാമത്തെ വിമാനം യുഎസില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര തിരിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. 

പ്രധാനമന്ത്രി രാംനാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്ക് ദീര്‍ഘദൂര യാത്രകള്‍ക്ക് സൗകര്യം ഒരുക്കുന്നതാണ് പുതിയ ബോയിംഗ് 777 വിമാനങ്ങള്‍. 2018ല്‍ എയര്‍ ഇന്ത്യ ശ്രേണിയുടെ ഭാഗമായ ബോയിംഗ് 777-300 ഇആര്‍എസ് വിമാനങ്ങളാണ് ഡല്ലാസിലെ ബോയിംഗ് കമ്പനിയിലേക്ക് അയച്ച് കസ്റ്റമൈസ് ചെയ്ത് തിരികെ എത്തുന്നത്. യുഎസ് പ്രസിഡന്റിന്റെ എയര്‍ ഫോഴ്‌സ് വണ്ണിനെ വെല്ലുവിളിക്കാന്‍ പോന്ന മിസൈല്‍ പ്രതിരോധ സിസ്റ്റം അടങ്ങിയതാണ് ഈ രണ്ട് വിമാനങ്ങളും. 

അമേരിക്കന്‍ പ്രസിഡന്റിന്റെ എയര്‍ ഫോഴ്‌സ് വണ്‍ ബോയിംഗ് 747-200ബി സീരീസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ പെന്റഗണ്‍ 34,044.6 കോടി രൂപ ചെലവഴിക്കുന്നുണ്ട്. യുഎസിലേക്ക് നിര്‍ത്താതെ പറക്കാന്‍ ശേഷിയുള്ള ഈ വിമാനങ്ങള്‍ ഇന്ത്യയുടെ വിവിഐപികള്‍ക്കായുള്ള ആദ്യ സംരംഭമാണ്. സാധാരണയായി ഈ മൂന്ന് പേര്‍ക്ക് വിദേശയാത്ര നടത്താന്‍ എയര്‍ ഇന്ത്യയില്‍ നിന്നും വിമാനങ്ങള്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു പതിവ്. അമേരിക്കയില്‍ നിന്ന് എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് പൈലറ്റുമാരാണ് വിമാനം ഇന്ത്യയിലേക്ക് എത്തിക്കുന്നത്. 

മിസൈല്‍ അക്രമണം നേരിട്ടാല്‍ പ്രതിരോധിക്കാനുള്ള സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ടുകള്‍ വിമാനത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. എയര്‍ ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് പ്രതിരോധം, നൂതനമായ ഇന്റഗ്രേറ്റഡ് ഡിഫന്‍സീവ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട് എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുക. പ്രാദേശിക മേഖലയില്‍ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് 190 മില്ല്യണ്‍ ഡോളറിന് ഇന്ത്യക്ക് പ്രതിരോധ സംവിധാനങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് യുഎസ് ഡിഫന്‍സ് സെക്യൂരിറ്റി കോഓപ്പറേഷന്‍ ഏജന്‍സി യുഎസ് കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.