CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 7 Minutes 9 Seconds Ago
Breaking Now

ഒരു വശത്ത് മാസ്‌ക് നിര്‍ബന്ധമാക്കുന്നു, മറുവശത്ത് നികുതി കൂട്ടി പോക്കറ്റ് കാലിയാക്കലും; യുകെയില്‍ അടുത്ത ആഴ്ച മുതല്‍ മാസ്‌കുകളുടെ വിലയില്‍ 5 ഇരട്ടി വര്‍ദ്ധന; വാറ്റ് ഫ്രീസ് തുടരാതെ സര്‍ക്കാര്‍

ബ്രിട്ടീഷ് ജീവിതത്തില്‍ മാസ്‌ക് പൊതുകാര്യമായി മാറുമ്പോഴാണ് നികുതി വര്‍ദ്ധന തിരിച്ചടിയാകുന്നത്.

കൊറോണാവൈറസിന് എതിരായ പ്രതിരോധത്തില്‍ ഏറ്റവും സുപ്രധാന ആയുധമായി കരുതുന്ന ഒന്നാണ് മാസ്‌കുകള്‍. മൂക്കും, വായും മൂടുന്ന തരത്തിലുള്ള മാസ്‌കുകള്‍ ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഏറ്റവും ചുരുങ്ങിയ ചെലവില്‍ കിട്ടിയിരുന്ന ഫേസ് മാസ്‌കുകള്‍ക്ക് യുകെയില്‍ അടുത്ത ആഴ്ച മുതല്‍ അഞ്ചിരട്ടി വില കൂടുമെന്നാണ് റിപ്പോര്‍ട്ട്. 

പിപിഇയ്ക്ക് നല്‍കിവന്ന വാറ്റ് ഫ്രീസ് ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതോടെയാണ് ഈ അവസ്ഥ സംജാതമാകുന്നത്. പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്വിപ്‌മെന്റുകള്‍ക്ക് നല്‍കിവന്നിരുന്ന ആറ് മാസത്തെ വാറ്റ് ഹോളിഡേ ഒക്ടോബര്‍ 31ന് അവസാനിക്കുമെന്നാണ് ട്രെഷറി അധികൃതര്‍ റീട്ടെയിലേഴ്‌സിനെ അറിയിച്ചിരിക്കുന്നത്. 

രാജ്യത്ത് കൊവിഡ്-19 കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റിനുള്ള ആവശ്യം ഏറിയതോടെയാണ് മെയ് 1ന് 20 ശതമാനം ടാക്‌സ് ഒഴിവാക്കി നല്‍കിയത്. എന്നാല്‍ ഒക്ടോബര്‍ 31ന് ശേഷം ഈ ഇളവ് തുടരേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. വിവാദമായ ഈ തീരുമാനത്തോടെ മുഖം മറയ്ക്കാനുള്ള ഉത്പന്നങ്ങളുടെ ടാക്‌സ് വര്‍ദ്ധനവ് ഉപഭോക്താക്കളിലേക്കും എത്തിച്ചേരും. 

ബ്രിട്ടീഷ് ജീവിതത്തില്‍ മാസ്‌ക് പൊതുകാര്യമായി മാറുമ്പോഴാണ് നികുതി വര്‍ദ്ധന തിരിച്ചടിയാകുന്നത്. കൊവിഡ്-19 മഹാമാരിയെ നേരിടാന്‍ പിപിഇയില്‍ വാറ്റ് ഫ്രീസ് ചെയ്തത് മൂലം സര്‍ക്കാരിന് നഷ്ടം 200 മില്ല്യണ്‍ പൗണ്ടോളം വരുമെന്നാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട്. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ഫ്രീസിംഗ് തുടരണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല.




കൂടുതല്‍വാര്‍ത്തകള്‍.