CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 28 Seconds Ago
Breaking Now

വന്ദേഭാരത് സര്‍വീസുകള്‍ യുകെ മലയാളികള്‍ക്ക് പുതിയ പ്രതീക്ഷകളാകുന്നു ; എയര്‍ഇന്ത്യയുടെ കൊച്ചി ലണ്ടന്‍ വിമാനം ആഴ്ചയില്‍ മൂന്നു സര്‍വീസുകള്‍ നടത്തും

എയര്‍ഇന്ത്യയുടെ ശൈത്യകാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ സര്‍വീസ്. വന്ദേഭാരതിന് ലഭിച്ച മികച്ച പ്രതികരണമാണ് തീരുമാനത്തിന് പിന്നില്‍.

ലണ്ടന്‍ കൊച്ചി വിമാന സര്‍വീസ് യുകെ മലയാളികള്‍ക്ക് വലിയൊരു അനുഗ്രഹമാണ്. ഒരു സ്വപ്ന സാക്ഷാത്കാരവും. വിമാന കമ്പനികളെ ആകര്‍ഷിക്കാന്‍ ഉതകുന്ന പല ഓഫറുകളും നല്‍കിയിട്ടും യുകെ മലയാളികളുടെ ഈ ആവശ്യം നടക്കാതെ പോവുകയായിരുന്നു. എന്നാല്‍ വന്ദേഭാരതില്‍ ഈ സര്‍വീസ് ഉള്‍പ്പെടുത്തിയതോടെ പ്രതീക്ഷകളും ഉയര്‍ന്നു. ആഴ്ചയില്‍ രണ്ടു ദിവസമായിരുന്ന സര്‍വീസ് ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു ദിവസമെന്ന രീതിയിലാണ്. ഇന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെയാണ് ആഴ്ചയില്‍ മൂന്നു സര്‍വീസുകളുമായി എയര്‍ഇന്ത്യ വിമാനം പറക്കുക.

എയര്‍ഇന്ത്യയുടെ ശൈത്യകാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ സര്‍വീസ്. വന്ദേഭാരതിന് ലഭിച്ച മികച്ച പ്രതികരണമാണ് തീരുമാനത്തിന് പിന്നില്‍.

നിലവില്‍ ഇന്ത്യയിലെ 9 നഗരങ്ങളില്‍ നിന്നും എയര്‍ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട് ഡല്‍ഹിയിലും മുംബൈയും കഴിഞ്ഞാല്‍ കൊച്ചിയിലേക്കാണ് ഇനി കൂടുതല്‍ സര്‍വീസുകള്‍.

നേരിട്ടുള്ള സര്‍വീസുകള്‍ വലിയൊരു ആശ്വാസമാണ് യുകെ മലയാളികള്‍ക്ക്. ഇക്കോണമി ക്ലാസില്‍ കൊച്ചി ലണ്ടന്‍ നിരക്ക് 25000 മുതലും ലണ്ടന്‍ കൊച്ചി 30000 രൂപയ്ക്കും അടുത്താണ്. കേരളത്തിന് അടുത്ത സംസ്ഥാനക്കാരും ഈ സര്‍വീസ് പ്രയോജനപ്പെടുത്തും.




കൂടുതല്‍വാര്‍ത്തകള്‍.