CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 6 Seconds Ago
Breaking Now

മഹാപ്രതിസന്ധി നേരിട്ടപ്പോള്‍ മഹാ'ചതി'! 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് എന്‍എച്ച്എസ് ഇന്റന്‍സീവ് കെയര്‍ നിഷേധിച്ചു; ആദ്യ ഘട്ട കൊവിഡ് വ്യാപനത്തില്‍ 80ന് മുകളിലുള്ളവരെ ചികിത്സയ്ക്ക് പരിഗണിച്ച് പോലുമില്ല; റിപ്പോര്‍ട്ടുകളില്‍ വ്യാപക പ്രതിഷേധം

ടൂള്‍ സംബന്ധിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തലോ, എന്‍എച്ച്എസ് പോളിസിയിലോ വ്യക്തമാക്കിയിട്ടില്ല

കൊവിഡ്-19 മഹാമാരിയുടെ ആദ്യ ഘട്ട പ്രതിസന്ധിയില്‍ പ്രായമേറിയ കൊറോണാവൈറസ് രോഗികള്‍ക്ക് എന്‍എച്ച്എസ് ഇന്റന്‍സീവ് കെയര്‍ ചികിത്സ നിഷേധിച്ചതായി വെളിപ്പെടുത്തല്‍. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയും, 60 വയസ്സിന് പ്രായമുള്ള ചിലരെയും ജീവന്‍രക്ഷാ ചികിത്സയ്ക്ക് പരിഗണിച്ച് പോലുമില്ലെന്നാണ് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് തിങ്ങിനിറയുമെന്ന ആശങ്കയിലാണ് ആരോഗ്യ മേധാവികള്‍ ഈ ഞെട്ടിക്കുന്ന തീരുമാനം കൈക്കൊണ്ടതെന്നാണ് വിവരം. 

ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റിയുടെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ 'ട്രയേജ് ടൂള്‍' ഉപയോഗിച്ചാണ് പ്രായമേറിയ രോഗികളെ പുറംതള്ളിയതെന്ന് രേഖകള്‍ വെളിപ്പെടുത്തുന്നു. ഇന്റന്‍സീവ് കെയറില്‍ വെന്റിലേഷന്‍ ലഭിക്കുന്നതില്‍ നിന്ന് പ്രായമായ കൊവിഡ് രോഗികകളെ ഈ ടൂള്‍ തടഞ്ഞുനിര്‍ത്തി. പ്രായം, ആരോഗ്യം, രോഗങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി രോഗികള്‍ക്ക് സ്‌കോര്‍ നല്‍കാന്‍ ഈ ടൂള്‍ വിനിയോഗിച്ചെന്നാണ് സണ്‍ഡേ ടൈംസ് നടത്തിയ അന്വേഷണം വ്യക്തമാക്കുന്നത്. 

ഇതുവഴി 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് അത്യാഹിത വിഭാഗത്തില്‍ ചികിത്സ സ്വാഭാവികമായി ചികിത്സ നിഷേധിക്കപ്പെട്ടു. പ്രായത്തിന്റെ പേരിലായിരുന്നു ഇത്. 60 വയസ്സിന് മുകളില്‍ പ്രായമുള്ള വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ അസുഖക്കാരായവരും അത്യാഹിത വിഭാഗത്തില്‍ നിന്നും പുറംതള്ളപ്പെട്ടു. എന്നാല്‍ ഈ ടൂള്‍ സംബന്ധിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തലോ, എന്‍എച്ച്എസ് പോളിസിയിലോ വ്യക്തമാക്കിയിട്ടില്ല. അതേസമയം ഈ ടൂളാണ് ആശുപത്രിയില്‍ പ്രയോഗിക്കപ്പെട്ടതെന്ന് ഡോക്ടര്‍മാരുടെ വെളിപ്പെടുത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

ഏറ്റവും കൂടുതല്‍ മരണപ്പെട്ടവര്‍ 70 മുതല്‍ 80 വരെയുള്ള പ്രായവിഭാഗത്തില്‍ പെട്ടവരായിരുന്നിട്ടും ഐസിയു രോഗികളില്‍ ഇവരുടെ എണ്ണം ഏറ്റവും കുറവായിരുന്നുവെന്ന ഡാറ്റ ഈ സത്യാവസ്ഥയിലേക്ക് വെളിച്ചം വീശുന്നു. 151 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ച സമയത്താണ് ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നത്. എന്നാല്‍ പ്രായമായ രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചെന്ന റിപ്പോര്‍ട്ടുകളെ എന്‍എച്ച്എസ് മേധാവികള്‍ തള്ളി. ട്രയേജ് ടൂള്‍ തയ്യാറാക്കിയെങ്കിലും ഇത് പുറത്തിറക്കിയില്ലെന്നാണ് ഇവരുടെ വാദം. 




കൂടുതല്‍വാര്‍ത്തകള്‍.