CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 35 Minutes 23 Seconds Ago
Breaking Now

പതിനൊന്നാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേള നിയമാവലി അടങ്ങിയ 'കലാമേള മാനുവല്‍' പ്രകാശനം ചെയ്തു; ഇനിയുള്ള ദിവസങ്ങളില്‍ അസോസിയേഷനുകളുടെ പരിശീലനം പരിഷ്‌ക്കരിച്ച വെര്‍ച്വല്‍ കലാമേള മാനുവലിന്റെ അടിസ്ഥാനത്തില്‍....

പതിനൊന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് രണഭേരി ഉയരുമ്പോള്‍, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള  വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം ഒരുങ്ങുകയാണ്. യശഃശരീരനായ ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള എസ് പി ബി നഗറിലാണ് (വെര്‍ച്വല്‍) പതിനൊന്നാമത് യുക്മ ദേശീയ കലാമേള നടക്കുന്നത്. 

വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി യുക്മ ഏറ്റെടുക്കുമ്പോള്‍, കഴിഞ്ഞ പത്തു കലാമേളകളില്‍നിന്നും പ്രധാനപ്പെട്ട ചില വ്യത്യാസങ്ങള്‍ ഈ വര്‍ഷത്തെ കലാമേളക്ക് എടുത്തുപറയുവാനുണ്ട്. റീജിയണല്‍ കലാമേളകള്‍ ഈ വര്‍ഷം ഉണ്ടായിരിക്കില്ല എന്നതാണ് പ്രധാനപ്പെട്ട ഒരു സവിശേഷത. അംഗ അസ്സോസിയേഷനുകള്‍ക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. കലാമേളയ്ക്ക് മത്സരാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയ്യതി നവംബര്‍ 10 ചൊവ്വ ആയിരിക്കും. നവംബര്‍ 20 വെള്ളിയാഴ്ചയ്ക്കകം മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ അയച്ചുതരേണ്ടതാണ്.

സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്, ഗ്രൂപ്പ് ഇന മത്സരങ്ങള്‍ ഈ വര്‍ഷം ഒഴിവാക്കിയിരിക്കുകയാണ്. ഇതാദ്യമായി ഉപകരണ സംഗീത മത്സരങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. പുതുക്കിയ വെര്‍ച്വല്‍ കലാമേള മാനുവല്‍ റീജിയണുകള്‍ക്കും അംഗ അസ്സോസിയേഷനുകള്‍ക്കും അയച്ച്കഴിഞ്ഞതായി യുക്മ നാഷണല്‍ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. 

ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന JMP സോഫ്റ്റ്‌വെയര്‍ എന്ന കമ്പനി യുക്മക്ക് വേണ്ടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് വെര്‍ച്വല്‍ കലാമേളയുടെ രജിസ്‌ട്രേഷന്‍ മുതല്‍ സമ്മാനദാനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിക്കുന്നത്. യുക്മയുടെ സഹയാത്രികന്‍ കൂടിയായ ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ jmpsoftware.co.uk 

നഴ്‌സിംഗ് ഏജന്‍സികള്‍ക്കായി റോട്ടാ മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. യുക്മ ദേശീയ കലാമേള 2020 മാനുവല്‍ താഴെ  കൊടുത്തിരിക്കുന്ന ലിങ്കിലൂടെ വായിക്കുക:

 

സജീഷ് ടോം 

(യുക്മ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)




കൂടുതല്‍വാര്‍ത്തകള്‍.