CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 42 Minutes 54 Seconds Ago
Breaking Now

മിഠായി നല്‍കാത്തതിന്റെ പേരില്‍ സഹോദരനുമായി വഴക്കിട്ട 12 വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കല്ലുമല ആദിവാസി കോളനിയിലെ ശ്രീധരന്‍ രാധ ദമ്പതികളുടെ മകന്‍ ശ്രീനന്ദു (12) ആണ് മരിച്ചത്.

സഹോദരനുമായി വഴക്കിട്ട 12 വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടിയിലാണ് സംഭവം. കല്ലുമല ആദിവാസി കോളനിയിലെ ശ്രീധരന്‍ രാധ ദമ്പതികളുടെ മകന്‍ ശ്രീനന്ദു (12) ആണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെ കോളനിക്ക് സമീപത്തെ മരത്തില്‍ തൂങ്ങി നില്‍ക്കുന്നനിലയിലാണ് കണ്ടെത്തിയത്.

നേരത്തെ മിഠായി പങ്കുവെക്കുന്നതിനെ ചൊല്ലി സഹോദരനുമായി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ ശ്രീ നന്ദുവിനെ കോളനിക്ക് സമീപത്തുള്ള മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിെച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

 




കൂടുതല്‍വാര്‍ത്തകള്‍.