CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 42 Minutes 10 Seconds Ago
Breaking Now

മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനാകുന്നു ; വധു ലണ്ടന്‍ കലാകാരിയായ കരോലിന്‍

ഒക്ടോബര്‍ 28ന് പള്ളിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വച്ചായിരിക്കും ഹരീഷ് സാല്‍വെയും കാരോലിണ ബ്രോസാര്‍ഡും വിവാഹിതരാകുക

ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനാകുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാകാരി കരോലിന്‍ ബ്രോസാര്‍ഡുമായാണ് 65കാരനായ സാല്‍വെയുടെ രണ്ടാം വിവാഹം. 38 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു മീനാക്ഷി സാല്‍വെയുമായി ഹരീഷ് സാല്‍വെയുടെ വിവാഹം. ഈ വര്‍ഷം ജൂണിലാണ് ഭാര്യ മീനാക്ഷിയുമായുള്ള ബന്ധം ഹരീഷ് സാല്‍വെ പിരിഞ്ഞത്.

ജനുവരിയില്‍ ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും ക്വീന്‍സ് കൗണ്‍സില്‍ ആകുന്നതിന് മുമ്പ് ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്നു ഹരീഷ് സാല്‍വെ. 

ലോണ്‍ മൊറട്ടോറിയം സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും ദില്ലി ലെജിസ്ലേറ്റീവ് അസംബ്ലിക്ക് എതിരായ കേസില്‍ ഫേസ്ബുക്ക് വൈസ് പ്രസിഡന്റിനെയും സാല്‍വെ പ്രതിനിധീകരിച്ചു. ലണ്ടനില്‍ നിന്നുള്ള വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കാര്യങ്ങളില്‍ വാദം നടത്താന്‍ കഴിയുന്നത് തനിക്ക് വളരെയധികം സൗകര്യപ്രദമാണെന്ന് സാല്‍വെ പ്രകടിപ്പിച്ചിരുന്നു.

ഒക്ടോബര്‍ 28ന് പള്ളിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വച്ചായിരിക്കും ഹരീഷ് സാല്‍വെയും കാരോലിണ ബ്രോസാര്‍ഡും വിവാഹിതരാകുകയെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നോര്‍ത്ത് ലണ്ടനിലാണ് ഹരീഷ് സാല്‍വെ ഇപ്പോള്‍ താമസിക്കുന്നത്. ഒരു ആര്‍ട്ട് ഇവന്റില്‍ വച്ചാണ് ബ്രോസാര്‍ഡിനെ ആദ്യമായി സാല്‍വെ കണ്ടുമുട്ടിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവര്‍ക്കും പരസ്പരം അറിയാം.

യു കെയില്‍ ജനിച്ചുവളര്‍ന്ന ബ്രോസാര്‍ഡിന് 18 വയസുള്ള ഒരു മകളുണ്ട്. കലയോടൊപ്പം തിയറ്ററിനോടും ശാസ്ത്രീയ സംഗീതത്തോടുമുള്ള അഭിനിവേശമാണ് ബന്ധം ഉറപ്പിക്കുന്ന ഘടകങ്ങളായതെന്ന് സാല്‍വെ പറഞ്ഞു. സാക്ഷി, സാനിയ എന്നീ രണ്ടു പെണ്‍മക്കളാണ് സാല്‍വെയ്ക്ക് ഉള്ളത്.

കോവിഡ്  19 നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് 15 പേരെ മാത്രം ഉള്‍പ്പെടുത്തി ആയിരിക്കും ലണ്ടനില്‍ വിവാഹം നടക്കുക. വളരെ ചെറുതായി ആയിരിക്കും വിവാഹം നടക്കുകയെന്ന് സാല്‍വെ നേരത്തെ തന്നെ പറഞ്ഞിരുന്നു. ബ്രോസാര്‍ഡിന്റെ കുടുംബാംഗങ്ങളെ കൂടാതെ സാല്‍വെയുടെ അതിഥികളില്‍ യുകെയിലെ പ്രശസ്ത ഇന്ത്യന്‍ റെസ്റ്റോറേറ്റര്‍മാരായ കാമെലിയ, നമിത പനാജി എന്നിവരും ഉള്‍പ്പെടുന്നു.

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ അദ്ദേഹം ഹാജരായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ത്യയിലെ നിരവധി കോടതികളില്‍ സജീവമായി പരിശീലനം നടത്തുന്ന പ്രമുഖ അഭിഭാഷകരില്‍ ഒരാളാണ് അദ്ദേഹം.

 




കൂടുതല്‍വാര്‍ത്തകള്‍.