CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 2 Minutes 8 Seconds Ago
Breaking Now

പ്രളയം ; വീടുകളുടെ പുനരുദ്ധാരണ കരാര്‍ കാര്‍ അക്‌സസറീസ് ഷോപ്പിന് ; സ്വപ്നയ്ക്ക് കമ്മീഷന്‍ കിട്ടിയത് 70000 ഡോളര്‍

കേരളത്തിലെ 150 വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനായി 160000 ഡോളറാണ് യുഎഇ കോണ്‍സുലേറ്റ് കൈമാറിയത്.

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണ കരാര്‍ നല്‍കിയത് കാര്‍ അക്‌സസറീസ് ഷോപ്പായ കാര്‍ പാലസിനെന്ന സ്വര്‍ണ്ണക്കടത്ത്  കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. കാര്‍ പാലസ് എന്ന വിവാദ കമ്പനിക്കാണ് കരാര്‍ നല്‍കിയത്.70000 ഡോളര്‍ കാര്‍ പാലസ് ഇതിനായി കമ്മീഷന്‍ നല്‍കിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

കേരളത്തിലെ 150 വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനായി 160000 ഡോളറാണ് യുഎഇ കോണ്‍സുലേറ്റ് കൈമാറിയത്. പണമിടപാട് കരാര്‍ നല്‍കിയത് യുഎഎഫ്എക്‌സ് സൊല്യൂഷന്‍സ് എന്ന തലസ്ഥാനത്തെ സ്ഥാപനത്തിനാണ്. ഈ സ്ഥാപനത്തില്‍ നിന്ന് 35000 ഡോളര്‍ കമ്മീഷന്‍ ലഭിച്ചെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. യുഎഎഫ്എക്‌സ് സൊല്യൂഷന്‍സില്‍ നിന്ന് യുഎഇ കോണ്‍സുലേറ്റിലെ ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് സേവന കരാര്‍ നല്‍കിയതിനാണ് ഈ കമ്മീഷന്‍. കാര്‍ പാലസും യുഎഎഫ്എക്‌സും ഒരേ വ്യക്തിയുടെ സ്ഥാപനമാണ്. തിരുവനന്തപുരം സ്വദേശിയാണ് ഡയറക്ടര്‍.

 




കൂടുതല്‍വാര്‍ത്തകള്‍.