CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 24 Minutes 52 Seconds Ago
Breaking Now

പ്രസ്റ്റണില്‍ അന്തരിച്ച ബെന്നി ജോസഫിന്റെ സംസ്‌കാരം വെള്ളിയാഴ്ച ; ഇന്നും നാളെയും പൊതുദര്‍ശനം ; കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ചടങ്ങുകള്‍

ഈ മാസം 18നാണ് ഹൃദയാഘാതം ബെന്നിയുടെ ജീവന്‍ കവര്‍ന്നത്.

ഹൃദയാഘാതം മൂലം പ്രസ്റ്റണില്‍ അന്തരിച്ച ബെന്നി ജോസഫിന്റെ സംസ്‌കാരം ഈ വെള്ളിയാഴ്ച 30ാം തിയതി നടക്കും. ചടങ്ങുകളില്‍ കോവിഡ് നിയന്ത്രണം കര്‍ശനമായി പാലിച്ചായിരിക്കും. ഇതിനാല്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയാണ് സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. ഇന്നും നാളേയും വൈകീട്ട് മൂന്നു മുതല്‍ അഞ്ചു വരെ മാര്‍ട്ടിന്‍സ് ഫ്യൂണറല്‍ സര്‍വ്വീസിലെത്തി കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 

ഈ മാസം 18നാണ് ഹൃദയാഘാതം ബെന്നിയുടെ ജീവന്‍ കവര്‍ന്നത്. ഭാര്യയും മക്കളും ഉറങ്ങുന്നതിനിടെയാണ് സംഭവം. പുലര്‍ച്ചെ നാലു മണിക്ക് മൂത്ത മകന്‍ അടുക്കളയില്‍ വെള്ളമെടുക്കാനെത്തിയപ്പോഴാണ് പിതാവിനെ അവശ നിലയില്‍ വീണുകിടക്കുന്നത് കണ്ടത്.ആംബുലന്‍സ് ടീമിന് അദ്ദേഹത്തിന്റെ ജീവന്‍ എടുക്കാനായില്ല. പിന്നീട് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വര്‍ഷങ്ങളായി പ്രസ്റ്റണിലെ താമസക്കാരാണ് ബെന്നിയും കുടുംബവും. കോവിഡ് സാഹചര്യത്തില്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോലും അടുപ്പമുള്ളവര്‍ക്കായില്ല. പ്രമേഹം ഉള്‍പ്പെടെ ആരോഗ്യ പ്രശ്‌നമുണ്ടായിരുന്നു. അപ്രതീക്ഷിത മരണത്തില്‍ കടുത്ത വേദനയിലാണ് ബെന്നിയുടെ ബന്ധുക്കളും സുഹൃത്തുക്കളും.




കൂടുതല്‍വാര്‍ത്തകള്‍.