CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 54 Seconds Ago
Breaking Now

''കശ്മീര്‍ കരിദിനം'' ആചരിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന് തിരിച്ചടി ; ഞെട്ടിക്കുന്ന തീരുമാനമെടുത്ത് സൗദിയും ഇറാനും ; ഇന്ത്യയെ അനുകൂലിച്ചു

ലോക രാജ്യങ്ങളുടെ പിന്തുണ നേടാനുള്ള ഇമ്രാന്റെ ശ്രമം പാളുകയാണ് .

ജമ്മു കശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ഇന്ത്യയുടെ ഭാഗമാക്കിയ ഒക്ടോബര്‍ 27 കരിദിനമായി ആചരിക്കാനുള്ള പാക് നീക്കം തകര്‍ത്ത് സൗദിയും ഇറാനും. ഇത് ശുഭ പ്രതീക്ഷയാണെന്ന് നയതന്ത്ര വിദഗ്ധരും വിലയിരുത്തുന്നു.

ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ കരിദിനം ആചരിക്കണമെന്ന് ഇറാനിലെ പാക് എംബസിയാണ് ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഇറാന്‍ ചടങ്ങിന് അനുമതി നിഷേധിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യന്‍ നടപടിക്കെതിരെ പിന്തുണ നേടാനുള്ള ഇമ്രാന്‍ സര്‍ക്കാരിന്റെ ശ്രമത്തിന് തിരിച്ചടിയായി ഇറാന്റെ തീരുമാനം.

റിയാദില്‍ പാക് കോണ്‍സുലേറ്റില്‍ സമാന പരിപാടി നടത്താനുള്ള നീക്കം സൗദി ഭരണകൂടവും തടഞ്ഞു. ആര്‍ട്ടിക്കിള്‍ 370 ല്‍ സ്വീകരിച്ച നിലപാടില്‍ സൗദി ഭരണകൂടത്തെ പാക് വിദേശകാര്യമന്ത്രി വിമര്‍ശിച്ചതിന് പിന്നാലെ 3 ബില്യന്റെ വായ്പ പെട്ടെന്ന് തിരിച്ചടക്കാന്‍ സൗദി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് സൈനീക മേധാവി ഖമര്‍ ജാവേദ് ബജ്വയെ അയച്ചാണ് സൗദി ഭരണകൂടത്തെ അനുനയിപ്പിച്ചത്. 

ഏതായാലും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനുള്ള ഇമ്രാന്റെ ശ്രമം പാളുകയാണ് .




കൂടുതല്‍വാര്‍ത്തകള്‍.