CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 3 Minutes 24 Seconds Ago
Breaking Now

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അന്താരാഷ്ട്ര നൃത്തോത്സവത്തിന് ലണ്ടനില്‍ തിരശീല ഉയര്‍ന്നു

ലണ്ടന്‍ : കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന ഓണ്‍ലൈന്‍  രാജ്യാന്തര നൃത്തോത്സവത്തിന്‌ലണ്ടനില്‍ തിരശീല ഉയര്‍ന്നു.  നവംബര്‍ പതിനഞ്ച് ഞായറാഴ്ച പ്രശസ്ത ചലച്ചിത്ര താരവും  നര്‍ത്തകിയുമായലക്ഷ്മി ഗോപാലസ്വാമി ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന്റെ  ഉത്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന്‌ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ച നൃത്ത പ്രദര്‍ശനം നടന്നു. നൃത്തോത്സവത്തിന്റെ ആദ്യ ദിനത്തില്‍ പ്രശസ്തനര്‍ത്തകിയായ ജയപ്രഭ മേനോന്റെ  മോഹിനിയാട്ടം അരങ്ങേറി. 

കലാഭവന്‍ ലണ്ടന്‍ വീ ഷാല്‍ ഓവര്‍ കം കോര്‍ഡിനേറ്ററുമാരായ ദീപ നായരും, റെയ്‌മോള്‍ നിധിരിയും ചേര്‍ന്നാണ്ഉത്ഘാടന ദിന പരിപാടികള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്.  തുടര്‍ന്നുള്ള എല്ലാ ഞായറാഴ്ചകളിലും യുകെസമയം ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് (ഇന്ത്യന്‍ സമയം 8:30)ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളനര്‍ത്തകര്‍ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ 'വീ ഷാല്‍ ഓവര്‍ കം' എന്ന ഫേസ്ബുക് പേജിലൂടെ ലൈവ് ആയിനൃത്ത പരിപാടികള്‍ അവതരിപ്പിക്കും.

മൂന്ന് വിഭാഗങ്ങളായാണ് നൃത്തോത്സവം അരങ്ങേറുന്നത്, നൃത്തോത്സവത്തിന്റെ ആദ്യ വിഭാഗത്തില്‍പ്രൊഫഷണല്‍ നര്‍ത്തകരുടെ പെര്‍ഫോമന്‍സ് ആയിരിക്കും, വളര്‍ന്നു വരുന്ന നര്‍ത്തകരെപ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ളതായിരിക്കും രണ്ടാമത്തെ വിഭാഗം , സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ആയ പെര്‍മന്‍സുകളായിരിക്കും മൂന്നാമത്തെ വിഭാഗത്തില്‍ അവതരിപ്പിക്കപ്പെടുക. 

നൃത്തോത്സവത്തിന്റെ അടുത്ത ദിവസമായ നവംബര്‍ 22 ഞായറാഴ്ച്ച യുകെ സമയം ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക്‌നൃത്ത്യ സ്‌കൂള്‍ ഓഫ് ആര്ട്ട് ബാംഗ്ലൂര്‍ ഡയറക്ടറും പ്രശസ്ത നര്‍ത്തകിയുമായ ഗായത്രി ചന്ദ്രശേഖറും സംഘവുംഅവതരിപ്പിക്കുന്ന വിവിധ നൃത്ത പരിപാടികളായിരിക്കും അരങ്ങേറുന്നത്. 

 ഈ നൃത്തോത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പ്രൊഫഷണല്‍ /  വളര്‍ന്നുവരുന്ന നര്‍ത്തകര്‍ കലാഭവന്‍ലണ്ടന്‍ വീ ഷാല്‍  ഓവര്‍ കം ടീം അംഗങ്ങളുമായി ബന്ധപ്പെടുക.

കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി K S പ്രസാദ്, കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജെയ്‌സണ്‍ ജോര്‍ജ്, കലാഭവന്‍ലണ്ടന്‍ വീ ഷാല്‍ ഓവര്‍ കം ഓര്‍ഗനൈസിംഗ് ടീം അംഗങ്ങങ്ങളായ റെയ്‌മോള്‍ നിധിരി, ദീപ നായര്‍, സാജുഅഗസ്റ്റിന്‍, വിദ്യ നായര്‍ തുടങ്ങിയവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

യുകെയിലെ പ്രമുഖ എഡ്യൂക്കേഷന്‍ കമ്പനിയായ ട്യൂട്ടര്‍ വേവ്‌സ് . അലൈഡ് മോര്‍ട്ടഗേജ് സെര്‍വിസെസ് , രാജുപൂക്കോട്ടില്‍  തുടങ്ങിയവരാണ് അന്താരാഷ്ട്ര നൃത്തോത്സവം സ്‌പോണ്‍സര്‍ ചെയ്യുന്നത് 

 

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക www.kalabhavanlondon.com 

ലൈവ് നൃത്തോത്സവം കാണുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

https://www.facebook.com/WeShallOvercome100390318290703/

 

 

 




കൂടുതല്‍വാര്‍ത്തകള്‍.