CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 16 Minutes 20 Seconds Ago
Breaking Now

ഇനി കാത്തിരുന്ന് സമയം കളയാനില്ല; പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ ഒരുങ്ങി ജോ ബൈഡന്‍; ക്യാബിനറ്റ് തെരഞ്ഞെടുത്തു; ഫണ്ട് കൈമാറ്റം ചെയ്യാനും ആവശ്യം

ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ആര് നയിക്കുമെന്ന് തീരുമാനിച്ച് കഴിഞ്ഞതായി ബൈഡന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടത്തെ നിയോഗിക്കാനുള്ള നീക്കങ്ങള്‍ ത്വരിതഗതിയിലാക്കി. ക്യാബിനറ്റിലെ ഉന്നത നേതാക്കളുടെ പേരുകള്‍ അടുത്ത ആഴ്ച തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ആര് നയിക്കുമെന്ന് തീരുമാനിച്ച് കഴിഞ്ഞതായി ബൈഡന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഈ നോമിനിക്ക് പുറമെ സ്റ്റേറ്റ് സെക്രട്ടറിയെയും താങ്ക്‌സ്ഗിവിംഗിന് മുന്‍പ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇക്കോണമി, നാഷണല്‍ സെക്യൂരിറ്റി, പബ്ലിക് ഹെല്‍ത്ത് എന്നിങ്ങനെ മേഖലകള്‍ തിരിച്ചാണ് നോമിനികളെ തെരഞ്ഞെടുക്കുന്നത്. പ്രസിഡന്റ് ട്രംപ് തോല്‍വി സമ്മതിക്കാന്‍ ഇപ്പോഴും തയ്യാറാകാത്ത സാഹചര്യത്തിലാണ് താന്‍ അധികാരം ഏല്‍ക്കാന്‍ ഒരുങ്ങുന്നുവെന്ന സന്ദേശം ബൈഡന്‍ നല്‍കുന്നത്.

തെരഞ്ഞെടുപ്പ് ഫലങ്ങളെ കോടതിയില്‍ എത്തിക്കാനാണ് ട്രംപിന്റെ ശ്രമം. എന്നാല്‍ സമാധാനപരമായി അധികാരം കൈമാറാനുള്ള ജനാധിപത്യ തത്വങ്ങളാണ് തടസ്സവാദങ്ങളിലൂടെ ട്രംപ് ഇല്ലാതാക്കുന്നത്. രാജ്യം ഒരു നൂറ്റാണ്ടിന് ഇടയിലുള്ള ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രതിസന്ധി നേരിടുന്നതിന് ഇടയിലാണ് ജനുവരിയില്‍ ബൈഡന്‍ അധികാരത്തില്‍ എത്തുന്നതെന്നതും ശ്രദ്ധേയമാണ്.

15 അംഗ ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ ഒരു മാറ്റത്തിന് താന്‍ തയ്യാറാണെന്ന് വിളംബരം ചെയ്യാനുള്ള വെല്ലുവിളിയാണ് ബൈഡന്‍ നേരിടുന്നത്. ആധുനിക ചരിത്രത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള ദൗത്യവും അദ്ദേഹത്തിന് മുന്നിലുണ്ട്. ജനറല്‍ സര്‍വ്വീസസ് അഡ്മിനിസ്‌ട്രേഷന്‍ ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നത് വരെ ഫെഡറല്‍ ഏജന്‍സികളുമായി ആശയവിനിമയത്തില്‍ വരാനും, ഫണ്ടുകള്‍ക്കും, ഓഫീസ് സ്‌പേസ് നേടാനും പോലും ബൈഡന് സാധിക്കില്ല. 

 

 




കൂടുതല്‍വാര്‍ത്തകള്‍.