CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 32 Minutes 12 Seconds Ago
Breaking Now

കോവാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണത്തിനിടെ പ്രതികൂല സംഭവമുണ്ടായി ; സ്ഥിരീകരിച്ച് ഭാരത് ബയോടെക്

24 മണിക്കൂറിനുള്ളില്‍ ഈ വിവരം ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയെ അറിയിച്ചിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യയില്‍ വികസിപ്പിച്ച കോവാക്‌സിന്റെ ആദ്യഘട്ട പരീക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന സംഭവമുണ്ടായതായി സ്ഥിരീകരിച്ച് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്.

24 മണിക്കൂറിനുള്ളില്‍ ഈ വിവരം ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയെ അറിയിച്ചിരുന്നുവെന്നും കമ്പനി വ്യക്തമാക്കി. പ്രതികൂല സംഭവമുണ്ടായ വിവരം കമ്പനി ഡിസിജിഐയെ അറിയിച്ചിരുന്നില്ലെന്ന റിപ്പോര്‍ട്ട് പ്രചരിക്കുന്നതിനിടെയാണ് ഇക്കാര്യത്തില്‍ കമ്പനി വിശദീകരണം നല്‍കിയത്.

അതേകുറിച്ച് വിശദമായി പരിശോധിച്ചെന്നും വാക്‌സിനുമായി ബന്ധപ്പെട്ടതല്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും കമ്പനി വിശദീകരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.