CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 33 Minutes 15 Seconds Ago
Breaking Now

പരിശുദ്ധ ലൂര്‍ദ്ദ് മാതാവിന്‍റെ തിരുനാള്‍ പീറ്റര്‍ബറോയില്‍ വര്‍ണ്ണാഭമായി നടന്നു.

പരിശുദ്ധ ലൂര്‍ദ്ദ് മാതാവിന്‍റെ തിരുനാള്‍ റവ. ഫാ. ജോസ്‌ തയ്യിലിന്‍റെ നേതൃത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാനയോടെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പള്ളിയില്‍ പീറ്റര്‍ബറോ വിശ്വാസസമൂഹം ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു.

റവ. ഫാ. ഡേവിഡ് പോള്‍ കൊടി ഉയര്‍ത്തല്‍ കര്‍മ്മം നിര്‍വഹിച്ചതോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കമായി.തുടര്‍ന്ന് റവ. ഫാ. ജോസ്‌ തയ്യില്‍, റവ. ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേൽ , റവ. ഫാ. സിറില്‍ ജോണ്‍ ഇടമന, റവ. ഫാ. ഡേവിഡ്‌ പോള്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടന്ന തിരുനാള്‍ പാട്ടുകുര്‍ബാന ഒരു ദിവ്യാനുഭവമായി. കുര്‍ബാനയെ തുടര്‍ന്ന് വെടിക്കെട്ടിന്‍റെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെ നടന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ എല്ലാവരും പങ്കു ചേര്‍ന്നു. തിരുനാളിനോടനുബന്ധിച്ച് അസി. ഹെഡ്‌ ടീച്ചര്‍ അനൂപിന്‍റെ നേതൃത്വത്തില്‍ അരങ്ങേറിയ സണ്‍‌ഡേ സ്കൂള്‍ വാര്‍ഷികത്തില്‍ കുട്ടികളുടെ വിവിധയിനം കലാപരിപാടികള്‍ ഏവര്‍ക്കും ആനന്ദം പകരുന്നതായിരുന്നു. ചടങ്ങില്‍ സണ്‍‌ഡേ സ്കൂളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും വേദപാഠപുസ്തകവും സമ്മാനവും റവ. ഫാ. ജോസ്‌ തയ്യില്‍ വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപടികളെ തുടര്‍ന്ന് നടന്ന കേരള ബീറ്റ്സ് ഹാംപ്ഷയറിന്‍റെ ഗാനമേള ആഘോഷപരിപാടികള്‍ക്ക് മാറ്റ് കൂട്ടി. ആനന്ദലഹരിയില്‍ കുട്ടികളും മുതിര്‍ന്നവരും ഗാനങ്ങള്‍ക്കൊപ്പം നൃത്തച്ചുവടുകള്‍ വച്ചു. കലാസന്ധ്യക്ക് ശേഷം രുചികരമായ സ്നേഹവിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമായി.

തിരുനാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 


 


 




കൂടുതല്‍വാര്‍ത്തകള്‍.