CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 55 Minutes 9 Seconds Ago
Breaking Now

ബ്രിട്ടനെ കടാക്ഷിക്കുന്നത് 2012ന് ശേഷമുള്ള ഏറ്റവും 'തണുപ്പേറിയ' വിന്റര്‍! ആര്‍ട്ടിക് ബ്ലാസ്റ്റ് വരുന്നു; നോര്‍ത്തില്‍ കനത്ത കാറ്റും, ശക്തമായ മഴയും; യുകെ വ്യാഴാഴ്ചയോടെ തണുത്തുറയും, മൂടല്‍മഞ്ഞും എത്തുമെന്ന് മെറ്റ് ഓഫീസ്; വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കുക!

ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ മഴ വീശിയെത്തുന്നതോടെ തണുപ്പ് രാജ്യത്ത് വ്യാപിച്ച് തുടങ്ങുമെന്ന് മെറ്റ് ഓഫീസ്

ക്രിസ്മസ് ദിനങ്ങള്‍ അടുത്തെത്തുമ്പോള്‍ എട്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ബ്രിട്ടനില്‍ ഏറ്റവും തണുപ്പേറിയ ശൈത്യകാലം തിരിച്ചെത്തുമെന്ന് മുന്നറിയിപ്പ്. ആര്‍ട്ടിക് ബ്ലാസ്റ്റ് രൂപപ്പെടുന്നതോടെയാണ് കനത്ത കാറ്റും, ശക്തമായ മഴയും നോര്‍ത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ താരതമ്യേന കടുപ്പം കുറഞ്ഞ ശൈത്യകാലം കടന്നെത്തിയ ശേഷമാണ് ഈ വര്‍ഷം ശരാശരിയിലും തണുപ്പേറിയ കാലാവസ്ഥ മെറ്റ് ഓഫീസ് പ്രവചിക്കുന്നത്. 

ഡിസംബറില്‍ ശരാശരിയിലും താഴ്ന്ന താപനിലയാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഒപ്പം അടുത്ത വര്‍ഷങ്ങളില്‍ ദൃശ്യമാകാത്ത വിന്റര്‍ കോള്‍ഡ് സ്‌പെല്ലുകളും ഈ വര്‍ഷം പ്രതീക്ഷിക്കാം. നോര്‍ത്തില്‍ ഇതിനകം തന്നെ തണുത്ത മഴ തേടിയെത്തിയിട്ടുണ്ട്. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടിലും സമാനമായ അവസ്ഥ ദൃശ്യമാകും. ഇന്ന് കൂടുതല്‍ ഇടങ്ങളിലേക്ക് മഴ വ്യാപിക്കും. സൗത്ത് വെസ്റ്റ് മേഖലയില്‍ മേഘങ്ങള്‍ നിറഞ്ഞ കാലാവസ്ഥയാണ് പ്രവചിക്കുന്നത്. ഈ ആഴ്ച മുഴുവന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നു. 

ഇതിനിടയില്‍ വെയിലും തേടിയെത്തുമെന്ന് മെറ്റ് ഓഫീസ് പറയുന്നത്. വ്യാഴാഴ്ചയോടെ തണുത്തുറഞ്ഞ് തുടങ്ങുകയും, മൂടല്‍മഞ്ഞ് വീശിയെത്തുകയും ചെയ്യുമെന്ന് മെറ്റ് ഓഫീസ് കരുതുന്നു. ശരാശരി താപനില 0.2 സെല്‍ഷ്യസില്‍ താഴേക്ക് പോയാല്‍ 2012ന് ശേഷമുള്ള തണുപ്പേറിയ ശൈത്യകാലം ഇക്കുറി അനുഭവിക്കാം. കഴിഞ്ഞ വര്‍ഷത്തെ കാലാവസ്ഥയ്ക്ക് നേര്‍വിപരീതമാണ് ഇക്കുറി സ്ഥിതിഗതികള്‍. കഴിഞ്ഞ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ ഡിസംബറായിരുന്നു കടന്നുപോയത്. 

ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ മഴ വീശിയെത്തുന്നതോടെ തണുപ്പ് രാജ്യത്ത് വ്യാപിച്ച് തുടങ്ങുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ഇതിന് ശേഷമാകും ആര്‍ട്ടിക് ബ്ലാസ്റ്റിനെ കൂടി വരവേല്‍ക്കേണ്ടി വരിക. ശൈത്യകാലത്തിന്റെ വരവില്‍ മോട്ടോറിസ്റ്റുകള്‍ കുടുങ്ങാനുള്ള സാധ്യതയുണ്ടെന്ന് ആര്‍എസി വക്താവ് റോഡ് ഡെന്നിസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സുഖകരമായ വിന്റര്‍ ആസ്വദിച്ചതിന് ശേഷം ഇക്കുറി ശൈത്യകാലം കടുക്കുമ്പോള്‍ ആളുകള്‍ക്ക് ഷോക്ക് നേരിടുമെന്നാണ് വെതര്‍ കമ്പനിയിലെ മീറ്റിയോറോളജിക്കല്‍ ഓപ്പറേഷന്‍സ് ഹെഡ് ലിയോണ്‍ ബ്രൗണ്‍ മുന്നറിയിപ്പ് നല്‍കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.