CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 58 Seconds Ago
Breaking Now

ബിനീഷിന്റെ കാര്യത്തില്‍ ' അമ്മ' എടുത്തുചാടി തീരുമാനിക്കേണ്ട ; സുരേഷ് ഗോപി

മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട്  കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ താരസംഘടനായ അമ്മ എടുത്തുചാടി തീരുമാനമെടുക്കേണ്ടെന്ന് നടനും എംപിയുമായ സുരേഷ് ഗോപി.കുറ്റവാളിയെ തീരുമാനിക്കേണ്ടത് നിയമമാണ്. അതിന്‌ശേഷം സംഘടന തീരുമാനം എടുത്താല്‍ മതിയെന്ന് സുരേഷ് ഗോപി പറഞ്ഞു. ബിനീഷിന്റെ കാര്യത്തില്‍ അമ്മ സംഘടന യോഗ്യമായ തീരുമാനം എടുക്കും. എടുത്തുചാടി തീരുമാനിക്കേണ്ട ഒന്നല്ല ഇത്.

എടുത്തുചാടി തീരുമാനം എടുത്തിട്ട് അത് തിരുത്തേണ്ടി വരികയും വിവാദമാവുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂജപ്പുര വാര്‍ഡ് സ്ഥാനാര്‍ത്ഥി വിവി രാജേഷിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു സുരേഷ് ഗോപി.

സിനിമയ്ക്ക് വേണ്ടി സ്വയം സമര്‍പ്പിച്ച് പ്രായമാകുന്നവര്‍ക്ക് അന്നത്തിനും മരുന്നിനും പണം നല്‍കുന്ന സംഘടനയാണ് അമ്മ . അതിനാല്‍  സംഘടന നിലനില്‍ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു .

 




കൂടുതല്‍വാര്‍ത്തകള്‍.