കൂടത്തായി കൊലപാതക പരമ്പരയെ ആധാരമാക്കി ഫ്‌ളവേഴ്‌സ് ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന കൂടത്തായി സീരിയല്‍ മുമ്പ് മൂന്ന് തവണ നിരസിച്ചിരുന്നതായിരുന്നെന്ന് നടി മുക്ത. 'ഈ കേസിന് ലഭിച്ച വാര്‍ത്താപ്രാധാന്യം കാരണം തന്നെയാണ് ഞാന്‍ ആ പരമ്പരയിലേക്കുള്ള വാഗ്ദാനം മൂന്ന് തവണ വേണ്ടെന്ന് വെച്ചത്. എന്റെ കഥാപാത്രം ഡോളി അതിക്രൂര തന്നെ യാണ്.
അതിനാല്‍ പ്രേക്ഷകര്‍ അത് എങ്ങനെ ഏറ്റെടുക്കുമെന്ന് ഉറപ്പില്ലായിരുന്നു', മുക്ത പറഞ്ഞു.
എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ അത്തരമൊരു കഥാപാത്രം താന്‍ ചെയ്യേണ്ടതുണ്ടെന്ന് തോന്നിയതെന്നും താമരഭരണിയ്ക്ക് ശേഷം തനിക്ക് ലഭിച്ച ഏറ്റവും മികച്ച വേഷമാണ് കൂടത്തായിയിലേതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.