CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 45 Minutes 22 Seconds Ago
Breaking Now

സ്വാതന്ത്ര്യം എന്നാല്‍ എന്തും പറയാം എന്നല്ല;ബലാത്സംഗം നേരിട്ട പെണ്‍കുട്ടിയുടെ അതേ അവസ്ഥയാണ്'; പൊലീസ് നിയമ ഭേദഗതിയെ കുറിച്ച് ഭാഗ്യലക്ഷ്മി

നിയമത്തെ വിമര്‍ശിക്കുന്ന രാഷ്ട്രീയക്കാരും അഭിഭാഷകരും അടക്കം വിമര്‍ശിക്കുന്ന ആളുകള്‍ പകരം നിര്‍ദേശം വെക്കുന്നില്ലല്ലോയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

സ്വാതന്ത്രമെന്നാല്‍ മറ്റുള്ളവരെ എന്തും പറയാം എന്നാണ് ഇവിടെ എല്ലാവരും ധരിച്ചുവെച്ചിരിക്കുന്നതെന്നതും ഇതില്‍ ദുഃഖമുണ്ടെന്നും ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. പൊലീസില്‍ നിയമത്തിലെ ഭേദഗതിയില്‍ പ്രതികരിച്ചുകൊണ്ടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

'ഒരു മകളെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ ഒരാള്‍ അപകീര്‍ത്തികരപരാമര്‍ശം നടത്തുമ്പോള്‍ അത് ബാധിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. രാഷ്ട്രീയക്കാര്‍ അവരുടെ നിലപാട് അറിയിക്കാന്‍ കഴിയാത്തതിലെ സങ്കടത്തെ കുറിച്ച് മാത്രമെ സംസാരിക്കുന്നുള്ളൂ. സാധാരണക്കാരന്റെ വേദനയും വികാരവും ആരും കണക്കിലെടുക്കുന്നില്ലെന്നും' ഭാഗ്യലക്ഷ്മി പറഞ്ഞു. 

'വിജയ് പി നായര്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശം കോടതിയില്‍ ജഡ്ജിക്ക് മുന്നില്‍ ആവര്‍ത്തിക്കേണ്ട സ്ഥിതിയായിരുന്നു. ആ വാക്കുകള്‍ മാന്യതയുള്ള ഒരു മനുഷ്യനും ഉപയോഗിക്കാന്‍ കഴിയില്ല. അത്രയും നികൃഷ്ടമായ വാക്കുകള്‍ വീണ്ടും ഉപയോഗിക്കേണ്ടി വരുന്നുഗതികേടാണ് നമുക്ക് മുന്നിലുള്ളത്. ഒരു ബലാത്സംഗം നേരിട്ട പെണ്‍കുട്ടിയുടെ അതേ അവസ്ഥയാണ് നേരിടുന്നത്. എന്താണ് അതിന്റെ കാരണം. സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നും ഭാഗ്യലക്ഷിമി ചോദിച്ചു.

നിയമത്തെ വിമര്‍ശിക്കുന്ന രാഷ്ട്രീയക്കാരും അഭിഭാഷകരും അടക്കം വിമര്‍ശിക്കുന്ന ആളുകള്‍ പകരം നിര്‍ദേശം വെക്കുന്നില്ലല്ലോയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

സൈബര്‍ ആക്രമണങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പൊലീസ് നിയമത്തില്‍ ഭേദഗതി വരുത്തിയത്. എന്നാല്‍ വിവിധ രകോണുകളില്‍ നിന്നും ഇതിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ഉയര്‍ന്നത്. പിന്നാലെ ഭേദഗതിയിലെ വിവാദ വാദം തിരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

 




കൂടുതല്‍വാര്‍ത്തകള്‍.