CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 33 Minutes 23 Seconds Ago
Breaking Now

സായ് പല്ലവി ഇല്ലെങ്കില്‍ റൗഡി ബേബി ഇല്ല ; വിജയാഘോഷ ചിത്രത്തില്‍ താരത്തെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി ആരാധകര്‍

2018 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഈ ഗാനമായിരുന്നു മാരി 2 ലെ റൗഡി ബേബി. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഗാനം 1ബില്യണ്‍ ക്ലബ്ബില്‍ ഇടം പിടിച്ചത്

ഈ വലിയ നേട്ടം അണിയറ പ്രവര്‍ത്തകര്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി  അണിയറപ്രവര്‍ത്തകര്‍ സ്‌പെഷല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദം  സൃഷ്ടിച്ചിരിക്കുന്നത്.

'റൗഡി ബേബി 1 ബില്യണ്‍ വ്യൂസ്' എന്നെഴുതി, ഗിറ്റാര്‍ പിടിച്ചു നില്‍ക്കുന്ന ധനുഷിന്റെ മാത്രം ചിത്രമായിരുന്നു പോസ്റ്റിറില്‍. അതാണ് സായ് പല്ലവിയുടെ ആരാധകരെ ചൊടിപ്പിച്ചത് .

സായ് പല്ലവി ഇല്ലെങ്കില്‍ റൗഡി ബേബി ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്  .  പോസ്റ്ററിനെ വിമര്‍ശിച്ച് പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. സായ് പല്ലവിയുടെ അസാന്നിധ്യം വലിയ ചര്‍ച്ചയായിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.