CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 53 Minutes 44 Seconds Ago
Breaking Now

സഹായങ്ങള്‍ എത്തും മുമ്പേ തമിഴ് താരം തവസി അന്തരിച്ചു

കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് നടന്‍ തവസി നിര്യാതനായി. മധുരയിലെ ശരവണ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.  കാന്‍സര്‍ ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിക്കുന്ന തവസിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് നടന്റെ  ദയനീയാവസ്ഥ സോഷ്യല്‍ മീഡിയയിലൂടെ  ലോകം അറിയുന്നത്. പിന്നാലെ നടന് വിജയ് സേതുപതി, സൂരി, ശിവകാര്‍ത്തികേയന്‍, ചിമ്പു, സൗന്ദരരാജ തുടങ്ങിയ താരങ്ങള്‍ സഹായവുമായി  എത്തിയിരുന്നു.

30 വര്‍ഷമായി തമിഴ് സിനിമാലോകത്ത് 140ലധികം ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത തവസി രജനികാന്ത്, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.