CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 23 Minutes 2 Seconds Ago
Breaking Now

ഡിസംബര്‍ 23 മുതല്‍ 27 വരെ ക്രിസ്മസ് ആഘോഷിക്കാന്‍ ഇളവ് പ്രഖ്യാപിച്ച് ബോറിസ്; 'ക്രിസ്മസ് ബബ്ബിള്‍സ്' മൂന്ന് വീടുകള്‍ക്ക് ഒത്തുചേരാം; കൊവിഡിനെതിരെ കിട്ടിയ 'കപ്പ്' അടിയറ വെയ്ക്കുന്നതിന് തുല്യമെന്ന് സേജ് വിദഗ്ധന്‍; മൂന്നാം ഘട്ടത്തിന് വഴിതുറക്കുമെന്ന് മുന്നറിയിപ്പ്

നിയമങ്ങളില്‍ ഇളവ് നല്‍കുന്നുണ്ടെങ്കിലും വൈറസിന് ക്രിസ്മസ് ആണെന്നൊന്നും അറിയില്ലെന്ന് ബോറിസ്

മൂന്ന് കുടുംബങ്ങള്‍ ചേരുന്ന 'ക്രിസ്മസ് ബബ്ബിളില്‍' ആഘോഷങ്ങള്‍ അനുവദിച്ച് ബ്രിട്ടന്‍. ഡിസംബര്‍ 23 മുതല്‍ 27 വരെ അഞ്ച് ദിവസത്തേക്കാണ് രാജ്യത്ത് കൊവിഡ് വിലക്കുകളില്‍ ഇളവ് അനുവദിക്കുന്നത്. സ്വകാര്യ ഭവനങ്ങളിലും, ഔട്ട്‌ഡോറിലും, ആരാധനാലയങ്ങളിലും ഈ ക്രിസ്മസ് ബബ്ബിളില്‍ പെട്ടവര്‍ക്ക് ഒത്തുചേരാം. യുകെ മുഴുവന്‍ ഒരേ നിയമത്തില്‍ ചേരുന്നതോടെ കുടുംബാംഗങ്ങളെ കാണാനായി സഞ്ചരിക്കാനും അനുമതി ലഭിക്കും. വിവിധ ടിയര്‍ ലെവുകളില്‍ പെടുന്ന മേഖലകള്‍ക്കിടയിലും സഞ്ചരിക്കാം. 

അതേസമയം ക്രിസ്മസ് ബബ്ബിള്‍ മുന്‍കൂട്ടി നിശ്ചയിക്കണം, അത് പിന്നീട് മാറ്റാന്‍ കഴിയില്ല. പബ്ബ്, റെസ്റ്റൊറന്റ് പോലുള്ള ഹോസ്പിറ്റാലിറ്റി ഇടങ്ങളില്‍ സമ്പര്‍ക്കം അനുവദിക്കില്ല. കൂടാതെ ഇവര്‍ സാമൂഹിക അകലം പാലിക്കണം. കരോള്‍ പാടാനും, മറ്റ് ആവശ്യങ്ങളും സംബന്ധിച്ചുള്ള നിബന്ധനകള്‍ ഈ ആഴ്ച അവസാനത്തോടെ പുറത്തിറക്കും. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ ക്രിസ്മസ് ഇളവുകളെ സേജ് വിദഗ്ധര്‍ ആശങ്കയോടെയാണ് കാണുന്നത്. ഈ ബബ്ബിളുകള്‍ മൂന്നാം ഘട്ട വ്യാപനത്തിന് വഴിതുറക്കുമെന്നും, പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നുമാണ് സേജ് ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്. 

അഞ്ച് ദിവസത്തെ ആഘോഷ സ്വാതന്ത്ര്യം വ്യാപനം വര്‍ദ്ധിപ്പിക്കുമെന്നാണ് യുസിഎല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജി & ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ പ്രൊഫ ആന്‍ഡ്രൂ ഹേവാര്‍ഡ് വാദിക്കുന്നത്. ഇതോടെ ആശുപത്രികളില്‍ തിരക്കേറുകയും, അനാവശ്യ മരണങ്ങളില്‍ കലാശിക്കുകയും ചെയ്യും. ഹോളിഡേ റദ്ദാക്കാന്‍ കഴിയില്ലെങ്കിലും സാമൂഹിക സമ്പര്‍ക്കത്തിന്റെ അപകടത്തെക്കുറിച്ച് ശക്തമായ സന്ദേശം നല്‍കണം. യുകെയിലെ വിവിധ സര്‍ക്കാരുകള്‍ ക്രിസ്മസ് നിയമങ്ങള്‍ അംഗീകരിച്ചതോടെയാണ് ഡിസംബര്‍ 23 മുതല്‍ 27 വരെ ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ആളുകള്‍ക്ക് സമ്പര്‍ക്കത്തില്‍ വരാന്‍ അവസരം ലഭിക്കുന്നത്. 

നിയമങ്ങളില്‍ ഇളവ് നല്‍കുന്നുണ്ടെങ്കിലും വൈറസിന് ക്രിസ്മസ് ആണെന്നൊന്നും അറിയില്ലെന്ന് ബോറിസ് ജോണ്‍സനും, വെല്‍ഷ് ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ക്ക് ഡ്രേക്ക്‌ഫോര്‍ഡും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. അതുകൊണ്ട് ജാഗ്രത കൈവിടരുതെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.