CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 7 Seconds Ago
Breaking Now

മര്യാദാ പുരുഷോത്തം ശ്രീരാം എയര്‍പോര്‍ട്ട്; അയോധ്യയില്‍ നിര്‍മിക്കുന്ന വിമാനത്താവളത്തിന്റെ പേരുമാറ്റാന്‍ അംഗീകാരം നല്‍കി യോഗി സര്‍ക്കാര്‍

നിയമസഭ പാസാക്കിയ ശേഷം ഇത് വ്യോമയാന മന്ത്രാലയത്തിന് അയയ്ക്കും. കേന്ദ്രമാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്.

അയോധ്യയില്‍ നിര്‍മിക്കുന്ന എയര്‍പോര്‍ട്ടിന്റെ പേര് മാറ്റാനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മര്യാദാ പുരുഷോത്തം ശ്രീരാം വിമാനത്താവളം എന്നാണ് യോഗി സര്‍ക്കാര്‍ നിര്‍ദേശിച്ച പേര്. പുതിയ പേരിന്റെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. ഇ

നിയമസഭ പാസാക്കിയ ശേഷം ഇത് വ്യോമയാന മന്ത്രാലയത്തിന് അയയ്ക്കും. കേന്ദ്രമാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. യുപിയിലെ ബിജെപി സര്‍ക്കാരിന്റെ ആവശ്യം വ്യോമയാനമന്ത്രാലയം എളുപ്പം അംഗീകരിക്കാനാണ് സാധ്യത. നേരത്തെ ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് 'അയോധ്യ' എന്നാക്കി മാറ്റിയിരുന്നു.

2021 ഡിസംബറില്‍ വിമാനത്താവള ജോലികള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അയോധ്യയിലേയ്ക്ക് എത്താനുള്ള വിശ്വാസികളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകും ഈ വിമാനത്താവളമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തില്‍ പണി കഴിപ്പിക്കുന്ന വിമാനത്താവളമാണ് അയോധ്യയിലേത്. 300 കോടി രൂപ വിമാനത്താവള നിര്‍മാണത്തിനായി ചെലവഴിച്ചിട്ടുണ്ട്. ഇതിന് പുറമെ 525 കോടി രൂപ കൂടി യോഗി സര്‍ക്കാര്‍ അനുവദിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.