CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 13 Minutes 33 Seconds Ago
Breaking Now

റഷ്യയുടെ സ്പുട്‌നിക് കോവിഡ് വാക്‌സിന് പത്തു ഡോളറില്‍ താഴെ വില നിശ്ചയിച്ചു

സ്പുട്‌നിക് വാക്‌സിന്റെ ആദ്യ ബാച്ച് ജനുവരിയില്‍ അന്താരാഷ്ട്ര വിപണിയില്‍ പുറത്തിറക്കും.

റഷ്യ വികസിപ്പിച്ച സ്പുട്‌നിക് കോവിഡ് 19 വാക്‌സിന്റെ വില നിശ്ചയിച്ചു. വാക്‌സിന്റെ ഒരു ഡോസിന് പത്തു ഡോളറില്‍ താഴെ അതായത് എഴുന്നൂറു രൂപയില്‍ താഴെ നിരക്ക് മാത്രമേ ആകൂ എന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ഒരു വ്യക്തിക്ക് രണ്ടു ഡോസ് വാക്‌സിന്‍ വേണ്ടിവരും.

സ്പുട്‌നിക് വാക്‌സിന്റെ ആദ്യ ബാച്ച് ജനുവരിയില്‍ അന്താരാഷ്ട്ര വിപണിയില്‍ പുറത്തിറക്കും. ഇന്ത്യയിലെ മറ്റ് രാജ്യങ്ങളിലും സ്പുട്‌നിക് വാക്‌സിന്‍ നിര്‍മ്മിക്കാനും ധാരണയായതായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വ്യക്തമാക്കി. 2021 ഓടെ 500 മില്യണ്‍ ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. റഷ്യക്കാര്‍ക്ക് വാക്‌സിന്‍ സൗജന്യമായിരിക്കും.

ഫൈസറും മൊഡേണയും നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിന്റെ പകുതിയില്‍ താഴെ നിരക്കിലാണ് റഷ്യയുടെ വാക്‌സിന്‍ എത്തുന്നത്. ഈ മൂന്നു വാക്‌സിനുകളും സമാന ഫലപ്രാപ്തി കാണിച്ചിരുന്നു. ആദ്യ ഡോസ് നല്‍കിയ ശേഷം 28 ദിവസം കഴിഞ്ഞ് 91.4 ശതമാനം ഫലപ്രാപ്തിയാണ് സ്പുട്‌നിക്കിനുള്ളത്.




കൂടുതല്‍വാര്‍ത്തകള്‍.