CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 43 Minutes 18 Seconds Ago
Breaking Now

സോറിയാസിസ് ഭേദമാക്കാം

പ്രായഭേദമോ സ്ത്രീപുരുഷ വ്യത്യാസമോ കൃത്യമായ കാരണം എന്തെന്നു പറയുവാനോ ഇല്ലാതെ കാണുന്ന ഒരു ത്വക് രോഗമാണ് സോറിയാസിസ്. സോറിയാസിസ് ഒരു ജനിതകരോഗം എന്നനിലയില്‍ പരിഗണിക്കുന്നു. പ്രമേഹം, കരള്‍ രോഗങ്ങള്‍, അലര്‍ജി എന്നിവയുണ്ടോ എന്ന് കൂടി പരിശോധിച്ചു ചികിത്സ നിര്‍ണ്ണയിച്ചാല്‍  വേഗം രേഖപ്പെടുത്തുവാനും സാധിക്കും.

രക്ഷകര്‍ത്താക്കളില്‍ ഒരാള്‍ക്ക് രോഗമുണ്ടെങ്കില്‍ 15 ശതമാനം വരെ കുട്ടികള്‍ക്ക് രോഗം കാണപ്പെടാനുള്ള സാധ്യതയുണ്ട്. അച്ഛനും അമ്മയ്ക്കും രോഗമുള്ളവരുടെ കുട്ടികളില്‍ ഇത് 40 ശതമാനമായി മാറുന്നു എന്നാല്‍ രോഗമുള്ളവരുടെ മക്കള്‍ക്കെല്ലാം സോറിയാസിസ് വരണമെന്നില്ല. രോഗം വരാതിരിക്കാനുള്ള സാധ്യതയും ബാക്കി 60% ഉണ്ടല്ലോ?

 മാനസികസമ്മര്‍ദ്ദം ഏറെ യുള്ളവരിലാണ് സോറിയാസിസ് കൂടുതലായി കാണുന്നത്. സാധാരണ കാണുന്ന ത്വക് രോഗമായോ, തലയിലുണ്ടാകുന്ന താരന്‍ (ഡാന്‍ഡ്രഫ്) ആയോ, നഖത്തില്‍ ഉണ്ടാകുന്ന അസുഖമായോ നിസ്സാരവല്‍ക്കരിച്ച് പലരും ചികിത്സ വൈകിപ്പിക്കാറുണ്ട്.

ത്വക്കിലെ ഏറ്റവും പുറമേയുള്ള കോശങ്ങള്‍ സാധാരണയേക്കാള്‍ വേഗത്തില്‍ പൊടിയായോ ശല്‍ക്കങ്ങളായോ  കൊഴിഞ്ഞു പോകുന്നതാണ് പ്രധാനലക്ഷണം. എന്നാല്‍ രോഗത്തിന്റെ ആരംഭത്തിലും കുട്ടികളിലും അങ്ങനെ സംഭവിക്കണമെന്നില്ല. ചൊറിച്ചിലോ വേദനയോ കാണാറില്ല.മുതിര്‍ന്നവരില്‍ ഇതിനെ തുടര്‍ന്ന് ചിലര്‍ക്കെങ്കിലും ആര്‍ത്രൈറ്റിസ് ഉണ്ടാകുന്നതായും കാണുന്നു.

സോറിയാസിസ് ഉള്ളവര്‍ നോണ്‍വെജ് ഉപേക്ഷിക്കുന്നതിലൂടെ കൂടുതല്‍ രോഗശമനം ഉറപ്പാക്കാനാകും. ഒരിക്കല്‍ ചികിത്സിച്ച് ഭേദമാക്കിയ രോഗം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ചികിത്സകൊണ്ട് താല്‍ക്കാലികമായി പൂര്‍ണശമനം കിട്ടുകയും ചെയ്യും. ദീര്‍ഘനാള്‍ രോഗശമനം കിട്ടുന്നതിന് ആയുര്‍വേദ ചികിത്സകള്‍ വളരെ ഫലപ്രദമാണ്. നിലവിലുള്ള ബുദ്ധിമുട്ടുകള്‍ മാറ്റുന്നതിനും, വീണ്ടും വരാനുള്ള സാധ്യത പരമാവധി കുറയ്ക്കുന്നതിനും, സെക്കന്‍ഡറി കോംപ്ലിക്കേഷന്‍സ് കുറയ്ക്കുന്നതിനും ചികിത്സ അനിവാര്യമാണ്. 

ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല സോറിയാസിസ്.  ഒരുമിച്ചിരുന്ന് പഠിക്കുന്നത് കൊണ്ടോ, ഒരു ഓഫീസില്‍ ജോലി ചെയ്യുന്നതു കൊണ്ടോ, പങ്കാളികള്‍ക്കോ രോഗം പകരില്ല.എന്നാല്‍ പൊഴിഞ്ഞുവീഴുന്ന ശല്‍ക്കങ്ങള്‍ അലര്‍ജിയുള്ളവര്‍ ശ്വസിച്ചാല്‍ അലര്‍ജി വര്‍ധിക്കുന്നതായി കാണാറുണ്ട്.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക, നെല്ലിക്ക, പപ്പായ, ഓറഞ്ച് ,കാരറ്റ്, തക്കാളി എന്നിവ വളരെ കൂടുതലായി കഴിക്കുക, നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുക തുടങ്ങിയവ രോഗശമനത്തിന് കൂടുതല്‍ ഗുണം ചെയ്യും.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.